കായികം

റിയോയിലെ 41ല്‍ നിന്ന് ടോക്യോയില്‍ നാലിലേക്ക്‌; അദിതിക്ക് 'കാഡിയായത്‌' അമ്മ; ഇന്ത്യ ഗോള്‍ഫ് പഠിച്ച ദിവസം

സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ഗോള്‍ഫിലെ അദിതി അശോക് എന്ന 23കാരിയുടെ മിന്നും പ്രകടനം ഇന്ത്യക്ക് നല്‍കിയ പ്രതീക്ഷ ചെറുതല്ല. മൂന്നാം റൗണ്ട് രണ്ടാം സ്ഥാനത്ത് അദിതി അവസാനിപ്പിച്ചതോടെ രാജ്യത്തിന്റെ ശ്രദ്ധ മുഴുവന്‍ ഈ ബംഗളൂരു ഗോള്‍ഫറിലേക്ക് എത്തി. 

ചരിത്ര മെഡല്‍ നേട്ടത്തിന് തൊട്ടരിക അദിതി വീണെങ്കിലും വലിയ കയ്യടിയാണ് അദിതിക്ക് ലഭിക്കുന്നത്. ഇന്ത്യയുടെ മറ്റൊരു പെണ്‍കുട്ടി കൂടി തന്റെ കഴിവ് തെളിയിച്ചിരിക്കുന്നു എന്നാണ് രാഷ്ട്രപതി രാംനാഥ് കോവിഡ് പറഞ്ഞത്. 

200ാം റാങ്കില്‍ നില്‍ക്കുന്ന താരം ലോക റാങ്കിങ്ങില്‍ ഒന്നാമതുള്ള അമേരിക്കയുടെ കോര്‍ദയോട് പൊരുതി മൂന്ന് റൗണ്ട് വരെ ഒപ്പത്തിനൊപ്പം നിന്നു. 18ാം വയസില്‍ റിയോ ഒളിംപിക്‌സില്‍ 41ാം സ്ഥാനത്ത് ഫിനിഷ് ചെയ്തിടത്ത് നിന്നാണ് ടോക്യോയില്‍ നാലാമത് ഫിനിഷ് ചെയ്തുള്ള അദിതിയുടെ കുതിപ്പ്. 

ശനിയാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ടോക്യോ ഒളിംപിക്‌സ് ഗോള്‍ഫിലെ നാലാം റൗണ്ട് ആരംഭിച്ചത്.  മെഡലിനായുള്ള പ്രതീക്ഷയോടെ രാജ്യം ഉണര്‍ന്നിരുന്ന് ഗോള്‍ഫിലെ നിയമങ്ങളും സ്‌കോര്‍ രീതിയും തിരഞ്ഞ് പോയി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

ആദ്യമായി കാനില്‍; മനം കവര്‍ന്ന് കിയാര അധ്വാനി

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും

'ഞങ്ങൾ തമ്മിൽ വഴക്കിടും, പിണങ്ങും'; സിനിമ മേഖലയിലുള്ള ഒരേയൊരു സുഹൃത്തിനേക്കുറിച്ച് സഞ്ജയ് ലീല ബൻസാലി