കായികം

ജന്മദിനത്തില്‍ സെഞ്ചുറിയെന്ന സ്വപ്‌നം പൊലിഞ്ഞു; ബേണ്‍സിനെ മടക്കി മുഹമ്മദ് ഷമി

സമകാലിക മലയാളം ഡെസ്ക്

ഹെഡിങ്‌ലേ: ജന്മദിനത്തില്‍ ശതകം കണ്ടെത്താമെന്ന ബേണ്‍സിന്റെ സ്വപ്‌നം തകര്‍ത്ത് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ലീഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ദിനം ബേണ്‍സിനെ ഷമി തുടക്കത്തിലെ മടക്കിയതോടെ കളിയിലേക്ക് മടങ്ങിയെത്താമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. 

153 പന്തില്‍ നിന്ന് 61 റണ്‍സ് എടുത്ത് നില്‍ക്കെയാണ് ബേണ്‍സിനെ ഷമി മടക്കിയത്. ഷമിയുടെ ഡെലിവറിയില്‍ പ്രതിരോധിക്കാന്‍ ശ്രമിച്ച ബേണ്‍സിന്റെ പാഡിനും ബാറ്റിനും ഇടയിലൂടെ പന്ത് സ്റ്റംപ് ഇളക്കി. 1990 ഓഗസ്റ്റ് 26നാണ് ബേണ്‍സ് ജനിച്ചത്. 
കൂറ്റന്‍ ലീഡ് ഉയര്‍ത്തുന്നതില്‍ നിന്ന് ഇംഗ്ലണ്ടിനെ തടയുകയാണ് ഇനി ഇന്ത്യയുടെ ലക്ഷ്യം. 

ആദ്യ ദിനത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 78 റണ്‍സിനാണ് ഓള്‍ഔട്ട് ആയത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ആന്‍ഡേഴ്‌സനും ക്രെയ്ഗ് ഒവേര്‍ട്ടനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി റോബിന്‍സനും സാം കറാനുമാണ് ഇന്ത്യയെ തകര്‍ത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!