കായികം

രവീന്ദ്ര ജഡേജ ചെന്നൈയുടെ ക്യാപ്റ്റനാവും, പിന്നില്‍ ധോനിയുടെ ബുദ്ധി: റോബിന്‍ ഉത്തപ്പ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എംഎസ് ധോനിക്ക് ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സിനെ രവീന്ദ്ര ജഡേജ നയിച്ചേക്കുമെന്ന് ചെന്നൈയുടെ മുന്‍ താരം റോബിന്‍ ഉത്തപ്പ. ആദ്യ റിറ്റെന്‍ഷന്‍ കാര്‍ഡ് രവീന്ദ്ര ജഡേജയ്ക്ക് വേണ്ട സിഎസ്‌കെ ഉപയോഗിച്ചതിന് പിന്നാലെയാണ് ഉത്തപ്പയുടെ പ്രതികരണം. 

16 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് രവീന്ദ്ര ജഡേജയെ ടീമില്‍ നിലനിര്‍ത്തിയത്. ധോനിയുടെ പ്രതിഫലം 12 കോടി രൂപയും. ജഡേജയെ ഒന്നാമനായി ടീമില്‍ നിലനിര്‍ത്തിയതിന് പിന്നിലും ധോനിയാണ് എന്നാണ് റോബിന്‍ ഉത്തപ്പ പറയുന്നത്. എനിക്ക് ഉറപ്പാണ് അതിന് പിന്നില്‍ ധോനിയാണെന്ന്. ജഡേജയുടെ മൂല്യം എത്രയാണെന്ന് ധോനിക്ക് നന്നായി അറിയാം. ഭാവിയില്‍ ചെന്നൈയെ ജഡേജ നയിച്ചേക്കും എന്നും ഉത്തപ്പ പറഞ്ഞു. 

ജഡേജ നായക സ്ഥാനത്തേക്ക് വരുമെന്ന് പാര്‍ഥീവ് പട്ടേല്‍

രവീന്ദ്ര ജഡേജ ചെന്നൈയുടെ ക്യാപ്റ്റനാവുമെന്ന് ഇന്ത്യന്‍ മുന്‍ താരം പാര്‍ഥീവ് പട്ടേലും പറഞ്ഞു. ക്രിക്കറ്റ് താരമെന്ന നിലയില്‍ അത്രയും മികച്ചു നില്‍ക്കുകയാണ് ജഡേജ. എല്ലാ ഫോര്‍മാറ്റിലും ജഡേജ മികവ് കാണിക്കുന്നു. ജഡേജ നായക സ്ഥാനം ഏറ്റെടുക്കുന്നത് കാണാന്‍ ആഗ്രഹമുണ്ട് എന്നും പാര്‍ഥീവ് പട്ടേല്‍ പറഞ്ഞു. 

നാല് കളിക്കാരെയാണ് താര ലേലത്തിന് മുന്‍പ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമില്‍ നിലനിര്‍ത്തിയത്. രവീന്ദ്ര ജഡേജ, ധോനി, ഋതുരാജ് ഗയ്കവാദ് എന്നിവര്‍ക്ക് പുറമെ വിദേശ താരമായ മൊയിന്‍ അലിയേയും ചെന്നൈ നിലനിര്‍ത്തി. ഫാഫ് ഡുപ്ലസിസിനെ ചെന്നൈ നിലനിര്‍ത്തിയേക്കും എന്ന സൂചനയുണ്ടായിരുന്നു. എന്നാല്‍ താര ലേലത്തില്‍ ഡുപ്ലസിസിന് വേണ്ടി ചെന്നൈ ഇറങ്ങുമെന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ വ്യക്തമാക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു