കായികം

47.5-12-119-10! മുംബൈയില്‍ ചരിത്രമെഴുതി അജാസ് പട്ടേല്‍, 10 വിക്കറ്റ് നേട്ടം കൊയ്യുന്ന മൂന്നാമന്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഒരു ഇന്നിങ്‌സിലെ 10ല്‍ പത്ത് വിക്കറ്റും വീഴ്ത്തി ചരിത്രമെഴുതി ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ വംശജനായ അജാസ് പട്ടേല്‍. ടെസ്റ്റില്‍ 10 വിക്കറ്റ് വീഴ്ത്തുന്ന മൂന്നാമത്തെ താരമാണ് അജാസ്. 47.5-12-119-10 എന്നതാണ് മുംബൈയില്‍ അജാസ് ചരിത്രത്തിലേക്ക് എഴുതി ചേര്‍ത്ത ബൗളിങ് ഫിഗര്‍.  

ഫിറോഷ് ഷാ കോട്‌ലയില്‍ 10 വിക്കറ്റ് നേട്ടം കൊയ്ത അനില്‍ കുംബ്ലേയും 1956ല്‍ 10ല്‍ പത്തും വീഴ്ത്തിയ ഇംഗ്ലണ്ട് താരം ജിം ലേക്കറുമാണ് അജാസിന് മുന്‍പ് ഈ ക്ലബില്‍ സ്ഥാനം നേടിയവര്‍. മുംബൈയിലാണ് അജാസ് പട്ടേല്‍ ജനിച്ചത്. ജനിച്ച നാട്ടില്‍  ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ സ്വപ്‌ന തുല്യമായ ബൗളിങ്ങുമായി അജാസ് പട്ടേല്‍ അരങ്ങ് വാണു. 325 റണ്‍സില്‍ നില്‍ക്കെ ഇന്ത്യയെ ഒറ്റയ്ക്ക് അജാസ് പട്ടേല്‍ ഓള്‍ഔട്ടാക്കി. ആറ് ബൗളര്‍മാരെയാണ് ന്യൂസിലാന്‍ഡ് മുംബൈയില്‍ ഇന്ത്യക്കെതിരെ ഇറക്കിയത്. അവിടെ മറ്റൊരു കിവീസ് ബൗളര്‍ക്കും ഇരയെ കണ്ടെത്താനായില്ല. 

വൃധിമാന്‍ സാഹയുടെ വിക്കറ്റ് വീഴ്ത്തിയാണ് അജാസ് പട്ടേല്‍ രണ്ടാം ദിനം തന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. അശ്വിനെ മടക്കിയതിന് പിന്നാലെ ഹാട്രിക്കിലേക്ക് ജയന്ത് യാദവ് എത്തുമെന്ന് തോന്നിച്ചു. എന്നാല്‍ ഹാട്രിക് നഷ്ടമായെങ്കിലും ടെസ്റ്റില്‍ ചരിത്രമെഴുതുന്ന ബൗളിങ്ങുമായാണ് മുംബൈയില്‍ അജാസ് പട്ടേല്‍ നിറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്