കായികം

പൊരുതി വീണ് ശ്രീകാന്ത്; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി; അഭിമാന നേട്ടത്തോടെ മടക്കം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് വെള്ളി. ത്രില്ലര്‍ പോരാട്ടം കണ്ട ഫൈനലില്‍ സിംഗപുരിന്റെ ലോ കീന്‍ യൂവിനോട് ശ്രീകാന്ത് പൊരുതി വീഴുകയായിരുന്നു. നേട്ടം വെള്ളിയില്‍ ഒതുങ്ങിയെങ്കില്‍ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമെന്ന അപൂര്‍വ നേട്ടം ശ്രീകാന്ത് സ്വന്തം പേരില്‍ എഴുതി ചേര്‍ത്താണ് കളം വിട്ടത്.

തുടക്കത്തില്‍ മികച്ച മുന്നേറ്റം നടത്തിയ ശ്രീകാന്തിനെതിരെ പൊരുതി കയറിയാണ് സിംഗപുര്‍ താരം ലോക ചാമ്പ്യന്‍പ്പട്ടം സ്വന്തമാക്കിയത്. രണ്ട് സെറ്റ് പോരാട്ടത്തില്‍ 15-21, 20-22 എന്ന സ്‌കോറിനാണ് ശ്രീകാന്ത് തോല്‍വി വഴങ്ങിയത്. 

ആദ്യ സെറ്റില്‍ 9-3 എന്ന നിലയില്‍ കുതിച്ച ശ്രീകാന്തിനെതിരെ അവിശ്വസനീയ തിരിച്ചു വരവാണ് ലോ കീന്‍ യൂ നടത്തിയത്. രണ്ട് സെറ്റില്‍ പോരാട്ടം ഇഞ്ചോടിഞ്ചായിരുന്നു. ലീഡ് നില മാറിമറിഞ്ഞെങ്കിലും അന്തിമ വിജയം ലോ കീന്‍ യൂവിനായിരുന്നു. 

സെമിയില്‍ ഇന്ത്യന്‍ താരം തന്നെയായ ലക്ഷ്യ സെന്നിനെ കീഴടക്കിയാണ് ശ്രീകാന്ത് ഫൈനലിലേക്ക് മുന്നേറിയത്. ലക്ഷ്യയ്ക്ക് വെങ്കലം സ്വന്തമായി. 1983ല്‍ പ്രകാശ് പാദുകോണ്‍, 2019ല്‍ എച്എസ് പ്രാണോയ്, ഇത്തവണ ലക്ഷ്യ സെന്‍ എന്നിവരാണ് നേരത്തെ വെങ്കലം നേടിയ ഇന്ത്യന്‍ താരങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു