കായികം

14കാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ സഹായിച്ചു, പാക് സ്പിന്നര്‍ യാസിര്‍ ഷാക്കെതിരെ കേസ് 

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: പാകിസ്ഥാന്‍ ലെഗ് സ്പിന്നര്‍ യാസിര്‍ ഷാക്കെതിരെ കേസെടുത്ത് പാകിസ്ഥാന്‍ പൊലീസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതിയെ സഹായിച്ചു എന്ന കുറ്റത്തിനാണ് കേസ്. 

ഷാലിമാര്‍ പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ പരാതിയിലാണ് കേസ്. യാസിര്‍ ഷായുടെ സുഹൃത്തായ ഫര്‍ഹാന്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തന്നെ തട്ടിക്കൊണ്ടു പോകുകയും ബലാത്സംഗം ചെയ്തു എന്നാണ് പെണ്‍കുട്ടിയുടെ പരാതി. ആ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് അത് പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തതായി 14കാരിയുടെ പരാതിയില്‍ പറയുന്നു. 

യാസിറിനെ സഹായത്തിനായി സമീപിച്ചപ്പോള്‍ ചിരിക്കുന്ന സ്‌മൈലിയായിരുന്നു മറുപടി

സുഹൃത്തിനൊപ്പം ചേര്‍ന്ന് യാസിര്‍ ഷായും തന്നെ ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പറഞ്ഞു. യാസിറിനെ സഹായത്തിനായി വാട്‌സ്ആപ്പില്‍ സമീപിച്ചപ്പോള്‍ ചിരിക്കുന്ന സ്‌മൈലിയായിരുന്നു മറുപടി. പൊലീസില്‍ പരാതിപ്പെട്ടതോടെ 18 വയസ് വരെ തനിക്ക് താമസിക്കാന്‍ ഫഌറ്റും മാസം ചെലവിനുള്ള പൈസയും തരാമെന്ന് യാസിര്‍ വാഗ്ദാനം ചെയ്തതായും പെണ്‍കുട്ടി പറഞ്ഞു. 

സംഭവവുമായി ബന്ധപ്പെട്ട് വിശദമായ വിവരങ്ങള്‍ ലഭ്യമായതിന് ശേഷം വേണ്ട നടപടി സ്വീകരിക്കും എന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രതികരിച്ചു. പാകിസ്ഥാന് വേണ്ടി 46 ടെസ്റ്റുകള്‍ യാസിര്‍ ഷാ കളിച്ചു കഴിഞ്ഞു. 235 വിക്കറ്റ് വീഴ്ത്തി. പരിക്കിനെ തുടര്‍ന്ന് പാകിസ്ഥാന്റെ ബംഗ്ലാദേശ് പര്യടനത്തില്‍ യാസിര്‍ കളിച്ചിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്