കായികം

'ഫ്രണ്ട് ഫൂട്ട് ഡിഫന്‍സ് ആണ് പ്രധാനം', സൗത്ത് ആഫ്രിക്കയില്‍ സ്വീകരിക്കേണ്ട തന്ത്രം പറഞ്ഞ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ മികവ് കാണിക്കാന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് നിര്‍ദേശങ്ങളുമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഫ്രണ്ട് ഫൂട്ട് ഡിഫന്‍സ് പ്രധാനപ്പെട്ടതാണ് എന്നാണ് സച്ചിന്‍ ഇന്ത്യന്‍ കളിക്കാരെ ഓര്‍മപ്പെടുത്തുന്നത്. 

ഞാന്‍ എപ്പോഴും പറയുന്ന കാര്യമാണ്. ഫ്രണ്ട് ഫൂട്ട് ഡിഫന്‍സ് ആണ് പ്രധാനപ്പെട്ട കാര്യം. സൗത്ത് ആഫ്രിക്കയില്‍ ഫ്രണ്ട് ഫൂട്ട് ഡിഫന്‍സ് നിര്‍ണായകമാവും. ആദ്യ 25 ഓവറില്‍ ഫ്രണ്ട് ഫൂട്ട് ഡിഫന്‍സിന് വലിയ ശ്രദ്ധ കൊടുക്കണം എന്നും സച്ചിന്‍ ചൂണ്ടിക്കാണിച്ചു. 

ഇംഗ്ലണ്ടില്‍ രോഹിത്തും രാഹുലും ഫ്രണ്ട് ഫൂട്ട് ഡിഫന്‍സ് ശക്തമാക്കി

ഇംഗ്ലണ്ടില്‍ രോഹിത്തും രാഹുലും റണ്‍സ് സ്‌കോര്‍ ചെയ്തത് അങ്ങനെയാണ്. അവരുടെ ഫ്രണ്ട് ഫൂട്ട് ഡിഫന്‍സ് ശക്തമായതായിരുന്നു. ശരീരത്തില്‍ നിന്ന് അകന്നായിരുന്നില്ല കൈകളുടെ സ്ഥാനം. ശരീരത്തില്‍ നിന്ന് കൈകള്‍ അകലുമ്പോള്‍ പതിയെ നിയന്ത്രണവും നഷ്ടമാവും. കൈകള്‍ അങ്ങനെ അകന്ന് പോവാതിരിക്കുന്നതാണ് അവരുടെ ഭംഗി, സച്ചിന്‍ പറയുന്നു. 

ചില ഘട്ടങ്ങളില്‍ അവര്‍ തോല്‍വിയിലേക്ക് വീണിട്ടുണ്ടാവും. എന്നാല്‍ അതില്‍ പ്രശ്‌നമില്ല. വിക്കറ്റ് നേടാനാണ് ബൗളര്‍മാര്‍. അതുകൊണ്ട് പുറത്താകുന്നത് വിഷയമല്ല. എന്നാല്‍ ശരീരത്തില്‍ നിന്ന് കൈകള്‍ അകലുമ്പോഴാണ് എഡ്ജ് ചെയ്യാനുള്ള സാഹചര്യം വരുന്നത് എന്നും ഇന്ത്യയുടെ ഇതിഹാസ താരം ഓര്‍മപ്പെടുത്തുന്നു. 

മൂന്ന് ടെസ്റ്റുകളാണ് ഇന്ത്യ സൗത്ത് ആഫ്രിക്കയില്‍ കളിക്കുന്നത്. ആദ്യ ടെസ്റ്റ് ഡിസംബര്‍ 26ന് ആരംഭിക്കും. ന്യൂസിലാന്‍ഡിന് എതിരെ പരമ്പര നേടി ആത്മവിശ്വാസത്തോടെയാണ് ഇന്ത്യയുടെ വരവ്. സൗത്ത് ആഫ്രിക്കയില്‍ ഇന്ത്യക്ക് പരമ്പര നേടാനുള്ള സുവര്‍ണാവസരമായാണ് ഈ സമയം വിലയിരുത്തപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്

നിക്ഷേപകരുടെ 5.5 ലക്ഷം കോടി രൂപ 'വാഷ്ഔട്ട്'; ഓഹരി വിപണിയില്‍ കനത്ത നഷ്ടം, ഇടിവ് നേരിട്ടത് ഓട്ടോ, മെറ്റല്‍ കമ്പനികള്‍