കായികം

ഇനി 8 വിക്കറ്റ് കൂടി, കപില്‍ ദേവിന്റെ റെക്കോര്‍ഡും അശ്വിന്റെ തൊട്ടരികില്‍ 

സമകാലിക മലയാളം ഡെസ്ക്

ജോഹന്നാസ്ബര്‍ഗ്: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ പ്ലേയിങ് ഇലവനിലേക്ക് അശ്വിന്‍ എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്ലേയിങ് ഇലവനിലേക്ക് എത്തുകയും വിക്കറ്റ് വീഴ്ത്തുന്നതില്‍ മികവ് കാണിക്കാനുമായാല്‍ കപില്‍ ദേവിന്റെ റെക്കോര്‍ഡ് അശ്വിന്‍ മറികടക്കും. 

427 വിക്കറ്റുകളാണ് ടെസ്റ്റില്‍ നിലവില്‍ അശ്വിന്റെ പേരിലുള്ളത്. ടെസ്റ്റിലെ വിക്കറ്റ് വേട്ടയില്‍ മൂന്നാം സ്ഥാനത്താണ് അശ്വിന്‍ ഇപ്പോള്‍. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മൂന്ന് ടെസ്റ്റില്‍ നിന്ന് എട്ട് വിക്കറ്റ് കൂടി നേടിയാല്‍ കപില്‍ ദേവിന്റെ വിക്കറ്റ് നേട്ടത്തെ അശ്വിന്‍ മറികടക്കും. 434 വിക്കറ്റാണ് കപില്‍ ദേവിന്റെ പേരിലുള്ളത്. 131 ടെസ്റ്റാണ് ഇതിന് കപില്‍ ദേവിന് വേണ്ടി വന്നത്. 

81 ടെസ്റ്റില്‍ നിന്നാണ് അശ്വിന്‍ 427 വിക്കറ്റ് നേടിയത്

കപില്‍ ദേവിനെ മറികടന്ന് വിക്കറ്റ് വേട്ടയിലെ ഇന്ത്യന്‍ താരങ്ങളില്‍ അശ്വിന് രണ്ടാമത് എത്താം. 81 ടെസ്റ്റില്‍ നിന്നാണ് അശ്വിന്‍ 427 വിക്കറ്റ് നേടിയത്. ഏറ്റവും വേഗത്തില്‍ 400 വിക്കറ്റ് എന്ന നേട്ടം സ്വന്തമാക്കുന്ന താരമാണ് അശ്വിന്‍. 30 തവണ അശ്വിന്‍ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേട്ടം തൊട്ടു. ഏഴ് തവണ പത്ത് വിക്കറ്റ് രണ്ട് ഇന്നിങ്‌സിലുമായി വീഴ്ത്തി. 

നേരത്തെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ പ്ലേയിങ് ഇലവനില്‍ അശ്വിന് പരിഗണന ലഭിച്ചിരുന്നില്ല. എന്നാല്‍ ഇന്ത്യയില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ അശ്വിന്റെ മികവ് തുടര്‍ന്നു. സൗത്ത് ആഫ്രിക്കയില്‍ അശ്വിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണം എന്ന ആവശ്യം ശക്തമാണ്. ഡിസംബര്‍ 26ന് സെഞ്ചൂറിയനിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. രണ്ടാമത്തെ ടെസ്റ്റ് കേപ്ടൗണിലും മൂന്നാമത്തേത് ജൊഹന്നാസ്ബര്‍ഗിലും നടക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര