കായികം

സ്റ്റാര്‍ക്കിന്റെ ഡെലിവറിയില്‍ ഔട്ട്, ബാറ്റില്‍ ഇടിച്ച് ജോ റൂട്ടിന്റെ കലിപ്പ് 

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 185 റണ്‍സിനാണ് തകര്‍ന്നത്. 50 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ ജോ റൂട്ട് ആയിരുന്നു അവരുടെ ടോപ് സ്‌കോറര്‍. ഇവിടെ ഔട്ട് ആയതിന് പിന്നാലെ റൂട്ട് തന്റെ നിരാശ പ്രകടമാക്കിയാണ് ഗ്രൗണ്ട് വിട്ടത്. 

82 പന്തില്‍ നിന്ന് 50 റണ്‍സ് എടുത്ത റൂട്ടിനെ മിച്ചല്‍ സ്റ്റാര്‍ക്ക് വിക്കറ്റ് കീപ്പറുടെ കൈകളില്‍ എത്തിച്ചു. എഡ്ജ് ചെയ്ത് പന്ത് അലക്‌സ് കാരിയുടെ കൈകളിലെത്തിയതിന് പിന്നാലെ റൂട്ട് ബാറ്റിലിടിച്ചാണ് നിരാശ പ്രകടിപ്പിച്ചത്. 

ഓപ്പണര്‍ ഹമീദ് പുറത്തായതിന് പിന്നാലെ റൂട്ടും മലനും ചേര്‍ന്ന് ഇംഗ്ലണ്ടിനെ കരകയറ്റാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മലനെ കമിന്‍സ് മടക്കി. പിന്നാലെ സ്റ്റോക്ക്‌സിനൊപ്പം നിന്ന് ഇന്നിങ്‌സ് പടുത്തുയര്‍ത്താന്‍ റൂട്ട് ശ്രമിച്ചെങ്കിലും സ്റ്റാര്‍ക്ക് വിക്കറ്റ് വീഴ്ത്തി. 

ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. 38 റണ്‍സ് എടുത്ത ഡേവിഡ് വാര്‍ണറുടെ വിക്കറ്റ് ആണ് നഷ്ടമായത്. ഹാരിസും നൈറ്റ് വാച്ച്മാനായി ലിയോണുമാണ് ക്രീസില്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി