കായികം

രോഹിത് ശര്‍മയുടെ ഫിറ്റ്‌നസില്‍ ആശങ്ക; ഏകദിന പരമ്പരയില്‍ രാഹുല്‍ ക്യാപ്റ്റനായേക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിക്കുന്നത് വൈകുമെന്ന് സൂചന. രോഹിത് ശര്‍മയുടെ പരിക്കിന്റെ കാര്യത്തില്‍ വ്യക്തത വരുന്നതിനായി കാത്തിരിക്കുകയാണ് സെലക്ടര്‍മാര്‍ എന്നാണ് റിപ്പോര്‍ട്ട്. 

രോഹിത് ശര്‍മയ്ക്ക് ഏകദിന പരമ്പരയും നഷ്ടമായാല്‍ സൗത്ത് ആഫ്രിക്കയില്‍ കെഎല്‍ രാഹുല്‍ ഇന്ത്യയെ നയിച്ചേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. വിജയ് ഹസാരെ ട്രോഫി കഴിഞ്ഞതിന് ഏകദിന ടീമിനെ പ്രഖ്യാപിക്കുമെന്നാണ് സെലക്ടര്‍മാര്‍ നേരത്തെ അറിയിച്ചത്‌.

രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരും ഏകദിന പരമ്പരക്കില്ല

ഫുള്‍ ഫിറ്റ്‌നസിലേക്ക് എത്താന്‍ രോഹിത്തിന് ഇനിയും സമയം വേണ്ടി വന്നേക്കും. ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരേയും പരിക്കിനെ തുടര്‍ന്ന് ഏകദിന പരമ്പരക്കായി പരിഗണിക്കില്ല. ആദ്യ ടെസ്റ്റിന് ശേഷം സെലക്ഷന്‍ മീറ്റിങ് നടത്താനാണ് തീരുമാനം. ഡിസംബര്‍ 30നോ 31നോ യോഗം ചേര്‍ന്നേക്കും. എന്നാല്‍ ഇക്കാര്യത്തില്‍ ബിസിസിഐ അന്തിമ തീരുമാനം എടുത്തിട്ടില്ല. 

നിലവില്‍ ബാംഗ്ലൂരിലെ ദേശിയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് രോഹിത്. 4-6 ആഴ്ച ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ രോഹിത്തിന് വേണ്ടി വന്നേക്കും എന്നാണ് സൂചന. ഇന്ത്യയുടെ സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനം ജനുവരി 19നാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന