കായികം

105ല്‍ 101 വിക്കറ്റും വിദേശത്ത്, തകര്‍പ്പന്‍ നേട്ടത്തില്‍ ബൂമ്ര

സമകാലിക മലയാളം ഡെസ്ക്

സെഞ്ചൂറിയന്‍: ഇന്ത്യക്ക് പുറത്തെ 100 വിക്കറ്റ് എന്ന നേട്ടത്തില്‍ സ്റ്റാര്‍ പേസര്‍ ബൂമ്ര. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഡസനെ പുറത്താക്കിയാണ് വിദേശത്തെ തന്റെ 100ാം വിക്കറ്റ് ബൂമ്ര സ്വന്തമാക്കിയത്. 

2018ലെ ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലാണ് ബൂമ്ര ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. ടെസ്റ്റില്‍ ആകെ 105 വിക്കറ്റാണ് ബൂമ്രയുടെ പേരിലുള്ളത്. എന്നാല്‍ ഇന്ത്യയില്‍ ബൂമ്രയ്ക്ക് നേടാനായത് നാല് വിക്കറ്റ് മാത്രം. 

25 ടെസ്റ്റ് കളിച്ചപ്പോള്‍ രണ്ട് ടെസ്റ്റ് മാത്രമാണ് ഇന്ത്യയില്‍ കളിച്ചത്

ഇന്ത്യക്ക് വേണ്ടി ബൂമ്ര 25 ടെസ്റ്റ് കളിച്ചപ്പോള്‍ രണ്ട് ടെസ്റ്റ് മാത്രമാണ് ഇന്ത്യയില്‍ കളിച്ചത്. 100 വിദേശ ടെസ്റ്റ് വിക്കറ്റുകള്‍ തികയ്ക്കാന്‍ ആകെ ടെസ്റ്റ് വിക്കറ്റ് സമ്പാദ്യം ഏറ്റവും കുറവ് വേണ്ടി വന്ന ബൗളറുമായി ബൂമ്ര ഇവിടെ. തന്റെ 118 ടെസ്റ്റ് വിക്കറ്റുകള്‍ക്കിടെ 100 വിദേശ ടെസ്റ്റ് വിക്കറ്റ് തികച്ച പാകിസ്ഥാന്റെ മുഹമ്മദ് ആമിറിനെയാണ് ബൂമ്ര ഇവിടെ മറികടന്നത്. 

സെഞ്ചൂറിയനില്‍ അഞ്ചാം ദിനം ജയം മുന്‍പില്‍ കണ്ടാണ് ഇന്ത്യ ഇറങ്ങുന്നത്. നാലാം ദിനം തന്നെ സൗത്ത് ആഫ്രിക്കയുടെ നാല് വിക്കറ്റുകള്‍ ഇന്ത്യ വീഴ്ത്തി. അതില്‍ രണ്ടും സ്വന്തമാക്കിയത് ബൂമ്രയാണ്. അഞ്ചാം ദിനം സൗത്ത് ആഫ്രിക്കയുടെ അഞ്ച് വിക്കറ്റുകളും പിഴുത് ഇന്ത്യ ജയത്തിലേക്ക് എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി