കായികം

'ആ ഒരു വിക്കറ്റ് വീഴ്ത്തരുത് എന്ന് മുഹമ്മദ് ഷമിയോട് ആവശ്യപ്പെട്ടു'; രസകരമായ സംഭവം വെളിപ്പെടുത്തി അശോക് ദിന്‍ഡ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കൊപ്പമുള്ള രസകരമായ സംഭവങ്ങളിലൊന്ന് വെളിപ്പെടുത്തുകയാണ് വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ അശോക് ദിന്‍ഡ. തനിക്ക് 10 വിക്കറ്റ് നേട്ടത്തിലേക്ക് എത്താനായി വിക്കറ്റ് വീഴ്ത്തരുത് എന്ന് മുഹമ്മദ് ഷമിയോടെ ആവശ്യപ്പെട്ടതായാണ് ദിന്‍ഡ പറയുന്നത്. 

ബംഗാളിന് വേണ്ടി അശോക് ദിന്‍ഡയും മുഹമ്മദ് ഷമിയും രഞ്ജി ട്രോഫി കളിക്കുന്ന സമയം. ഷമിക്കൊപ്പം അവസാനം കളിച്ച മത്സരം എന്റെ 100ാമത്തെ ഫസ്റ്റ് ക്ലാസ് മത്സരമായിരുന്നു. രണ്ട് ദിവസം കൊണ്ട് അന്ന് ചത്തീസ്ഗഡിനെ തോല്‍പ്പിച്ചു. എനിക്കും ഷമിക്കും അഞ്ച് വിക്കറ്റ് വീതം കിട്ടി. 

രണ്ടാം ഇന്നിങ്‌സില്‍ ഞങ്ങള്‍ രണ്ട് പേരും നാല് വിക്കറ്റ് വീതം വീഴ്ത്തി നില്‍ക്കുന്ന സമയം. എന്റെ 100ാം മത്സരത്തില്‍ 10 വിക്കറ്റ് നേട്ടത്തിലേക്ക് എത്താനുള്ള അവസരം അവിടെ തുറന്നു. ഈ സമയം ഞാന്‍ ഷമിയോട് പോയി പറഞ്ഞു. ഞാന്‍ നിങ്ങളോട് ഒരു ആവശ്യവും ഇതുവരെ ഉന്നയിച്ചിട്ടില്ല. എന്നാല്‍ ഇവിടെ ആ ഒരു വിക്കറ്റ് വീഴ്ത്തരുത്, അത് എനിക്ക് വേണ്ടി നല്‍കൂ...

എല്ലാ ഫീല്‍ഡര്‍മാരേയും ഞങ്ങള്‍ സ്ലിപ്പില്‍ നിര്‍ത്തി. ഒടുവില്‍ ഞാന്‍ 10 വിക്കറ്റ് നേട്ടത്തിലേക്കും എത്തി. ഷമിയോട് അവിടെ ഞാന്‍ നന്ദി പറഞ്ഞു. ഷമിക്കൊപ്പം കളിക്കുമ്പോള്‍ ആരാണ് കൂടുതല്‍ വിക്കറ്റ് വീഴ്ത്തുക എന്നതില്‍ തങ്ങള്‍ക്കിടയില്‍ മത്സരമുണ്ടായിരുന്നതായും ദിന്‍ഡ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!