കായികം

ചെന്നൈ ടെസ്റ്റ്; 300-6ന് ആദ്യ ദിനം അവസാനിപ്പിച്ച് ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സ് എന്ന നിലയില്‍. 56 പന്തില്‍ നിന്ന് 5 ഫോറും ഒരു സിക്‌സുമായി 33 റണ്‍സോടെ റിഷഭ് പന്തും, 5 റണ്‍സുമായി അക്‌സര്‍ പട്ടേലുമാണ് ക്രീസില്‍. 

86-3 എന്ന നിലയിലേക്ക് വീണെങ്കിലും നാലാം വിക്കറ്റില്‍ രോഹിത് ശര്‍മയും രഹാനെയും ചേര്‍ന്ന് 162 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചതാണ് ഇന്ത്യക്ക് ആശ്വാസമായത്. രോഹിത് 231 പന്തില്‍ നിന്ന് 18 ഫോറിന്റേയും രണ്ട് സിക്‌സിന്റേയും അകമ്പടിയോടെ 161 റണ്‍സ് നേടി പുറത്തായി. 

രഹാനെ 149 പന്തില്‍ നിന്ന് 67 റണ്‍സ് നേടി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ഇന്നിങ്‌സിന്റെ രണ്ടാമത്തെ ഓവറില്‍ തന്നെ ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായിരുന്നു. എന്നാല്‍ പൂജാരയും, രോഹിത്തും ചേര്‍ന്ന് 80 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി. 

പൂജാരയേയും കോഹ് ലിയേയും തുടരെ മടക്കി ജാക്ക് ലീച്ചും മൊയിന്‍ അലിയും ഇംഗ്ലണ്ടിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും രഹാനെയും രോഹിത്തും നിലയുറപ്പിച്ചതോടെ കാര്യങ്ങള്‍ ഇന്ത്യയുടെ വരുതിയിലായി. എന്നാല്‍ ആദ്യ ദിവസത്തെ കളി അവസാനിപ്പിക്കുന്നതിന് മുന്‍പ് രോഹിത്തിനെ ലീച്ചും, രഹാനെയെ മൊയിന്‍ അലിയും മടക്കി. 

ഇതോടെ 249-5ലേക്ക് ഇന്ത്യ വീണു. തൊട്ടു പിന്നാലെ ആര്‍ അശ്വിനെ നായകന്‍ ജോ റൂട്ടും മടക്കി. ആദ്യ ദിനം ജാക്ക് ലീച്ചും, മൊയിന്‍ അലിയും രണ്ട് വിക്കറ്റ് വീതവും, സ്‌റ്റോണും, ജോ റൂട്ടും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്