കായികം

'ഏതറ്റം വരെയും പോകും'; ടോട്ടനം ഹോട്‍സ്‌പർ പേജിൽ 'ദൃശ്യം 2' ഡയലോ​ഗ്, കമന്റ് ബോക്സ് കീഴടക്കി മലയാളികൾ 

സമകാലിക മലയാളം ഡെസ്ക്

ബ്രിട്ടനിലെ വിഖ്യാതമായ ടോട്ടനം ഹോട്‍സ്‌പർ ഫുബാൾ ക്ലബ്ബിന്റെ ഫേസ്ബുക്ക് പേജിൽ വീണ്ടും ഒരു മലയാള സിനിമ ഡയലോ​ഗ് എത്തി. മോഹൻലാൽ ചിത്രം 'ദൃശ്യം 2'വിലെ ഡയലോഗാണ്​ ടോട്ടനം കടമെടുത്തിരിക്കുന്നത്​. ദക്ഷിണ കൊറിയൻ താരം സൺ ഹ്യൂങ് മിന്നിന്‍റെ ചിത്രത്തിനൊപ്പമാണ് മാസ് ഡയലോ​ഗ് കുറിച്ചിരിക്കുന്നത്. പോസ്റ്റ് ഏറ്റെടുത്ത് കമന്റ് ബോക്സ് കീഴടക്കിയിരിക്കുകയാണ് മലയാളികൾ. 

'അയാൾ അയാളുടെ ടീമിനെ സഹായിക്കാൻ ഏതറ്റം വരെയും പോകും' എന്നാണ് ക്യാപ്ഷൻ. പോസ്റ്റ് കണ്ടയുടൻ 'ആരാണീ അതിഭീകരനായ മലയാളി അഡ്മിൻ?' എന്നാണ് ആരാധകരുടെ ചോദ്യം. ഇതിനുമുൻപും ടോട്ടിനം പേജിൽ മലയാളം സിനിമ ഡയലോ​ഗുകൾ സ്ഥാനം പിടിച്ചിട്ടുണ്ട്. 

ചിത്രത്തിന് പതിനായിരത്തിന് അടുത്ത് ലൈക്കുകളാണ് ഇതിനോടകം കിട്ടിയിരിക്കുന്നത്. എഴുന്നൂറിലേറെ കമന്റുകളിൽ ഭൂരിഭാ​ഗവും മലയാളത്തിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി

ബിരുദ പ്രവേശനം: സിയുഇടി സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പ്രസിദ്ധീകരിച്ചു, അറിയേണ്ടതെല്ലാം

'വരട്ടെ, ധൃതി വേണ്ട'; കെ സുധാകരന് എഐസിസി നിര്‍ദേശം; പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കല്‍ വൈകും

വീണ്ടും തുടക്കത്തില്‍ തന്നെ ഔട്ടായി, രോഹിത് കരയുകയാണോ?; 'സങ്കടം' പങ്കുവെച്ച് സോഷ്യല്‍മീഡിയ- വീഡിയോ