കായികം

എടികെ മോഹൻ ബ​ഗാനെ വീഴ്ത്തി, ഒന്നാം സ്ഥാനക്കാരായി മുംബൈ സിറ്റി; ഐഎസ്എല്ലിൽ ഇനി സെമി പോരാട്ടങ്ങൾ

സമകാലിക മലയാളം ഡെസ്ക്

പനാജി: ഐഎസ്എല്ലിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ എടികെ മോഹൻ ബഗാനെ തകർത്ത് മുംബൈ സിറ്റി. മറുപടിയില്ലാത്ത രണ്ട് ​ഗോളുകൾക്കാണ് മുംബൈ വിജയിച്ചത്. ജയത്തോടെ ഒന്നാം സ്ഥാനക്കാരായി മുംബൈ സെമിയിലേക്ക് മുന്നേറി.

ഇരു ടീമുകളും നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്നു. എടികെ രണ്ടാം സ്ഥാനക്കാരായാണ് അവസാന നാലിലെത്തുന്നത്. ഇരു ടീമുകൾക്കും 40 വീതം പോയിന്റാണുള്ളത്. സെമി ഉറപ്പാക്കിയതോടെ മുംബൈ ഐഎസ്എൽ ലീഗ് ഷീൽഡ് പോരാട്ടത്തിനും എഎഫ്സി ചാമ്പ്യൻസ് ലീഗ് പോരിനും യോഗ്യതയും നേടി. 

സെമിയിൽ മുംബൈ സിറ്റി നാലാം സ്ഥാനക്കാരായ എഫ്സി ഗോവയെ നേരിടും. രണ്ടാം സ്ഥാനക്കാരായ എടികെ മോഹൻ ബഗാന് മൂന്നാം സ്ഥാനക്കാരായ നോർത്ത്ഈസ്റ്റ് യുനൈറ്റഡാണ് അവസാന നാലിലെ എതിരാളികൾ. 

ഏഴാം മിനിറ്റിൽ മുർത്താത ഫാൽ 39-ാം മിനിറ്റിൽ ബർത്തലോമ്യു ഓഗ്‌ബെച്ചെ എന്നിവരാണ് മുംബൈക്കായി ​ഗോളുകൾ നേടിയത്. കളി തുടങ്ങി ഏഴാം മിനിറ്റിൽ അഹമ്മദ് ജാഹു എടുത്ത ഫ്രീകിക്കിൽ നിന്നായിരുന്നു മുർത്താത ഫാലിന്റെ ഗോൾ പിറന്നത്. ജാഹുവിന്റെ ഫ്രീകിക്ക്, ഹെഡ്ഡറിലൂടെ ഫാൽ വലയിലെത്തിക്കുകയായിരുന്നു. 

39-ാം മിനിറ്റിൽ ഹെർനൻ സന്റാനയുടെ ഫ്രീകിക്ക് ക്രോസ്ബാറിൽ തട്ടി തെറിച്ചു. റീബൗണ്ടായി വന്ന പന്ത് ഓഗ്‌ബെച്ചെ ഹെഡ്ഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം