കായികം

ഇടത് കയ്യില്‍ വന്നടിച്ച് കമിന്‍സിന്റെ ബൗണ്‍സര്‍; റിഷഭ് പന്തിന് പരിക്ക്, ഗ്ലൗസ് അണിഞ്ഞ് സാഹ

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യക്ക് വേണ്ടി വിക്കറ്റിന് പിന്നില്‍ വൃധിമാന്‍ സാഹ. ഒന്നാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്നതിന് ഇടയില്‍ റിഷഭ് പന്തിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് സാഹ വിക്കറ്റിന് പിന്നിലേക്ക് എത്തിയത്. 

പാറ്റ് കമിന്‍സിന്റെ ബൗണ്‍സറിലാണ് പന്തിന്റെ ഇടത് പരിക്കേറ്റത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് കഴിഞ്ഞതിന് പിന്നാലെ പന്തിന്റെ സ്‌കാനിങ്ങിന് വിധേയമാക്കി. പന്തിനെ സ്‌കാനിങ്ങിന് വിധേയമാക്കുന്നതിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ബിസിസിഐ സ്ഥിരീകരിച്ചു. 

ഒന്നാം ഇന്നിങ്‌സില്‍ പൂജാരയ്‌ക്കൊപ്പം ചേര്‍ന്ന് റിഷഭ് പന്ത് സിഡ്‌നിയില്‍ ചെറുത്ത് നില്‍ക്കാന്‍ ശ്രമിച്ചിരുന്നു. 67 പന്തില്‍ നിന്ന് നാല് ഫോറിന്റെ അകമ്പടിയോടെ 36 റണ്‍സ് നേടിയാണ് പന്ത് മടങ്ങിയത്. റിഷഭ് പന്തിന്റെ പരിക്ക് ഗുരുതരമായാല്‍ ഇന്ത്യക്ക് അത് വീണ്ടും തിരിച്ചടിയാവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്