കായികം

പരിക്കേറ്റ് പന്തും ജഡേജയും പുറത്തേക്ക്? രണ്ടാം ഇന്നിങ്‌സില്‍ പന്തെറിയാതെ രവീന്ദ്ര ജഡേജ 

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിങ്‌സില്‍ മൂന്നാം ദിനം പന്തെറിയാന്‍ ഇറങ്ങാതെ രവീന്ദ്ര ജഡേജ. മൂന്നാം ദിനം ബാറ്റ് ചെയ്യവെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗണ്‍സറിലാണ് ജഡേജയുടെ വിരലിന് പരിക്കേറ്റത്. 

ഇടതെ തള്ളവിരലിനാണ് ജഡേജയ്ത്ത് പരിക്കേറ്റത്. തള്ളവിരലിലെ എല്ലിന്റെ സ്ഥാനം തെറ്റിയിട്ടുണ്ടാവാനുള്ള സാധ്യത ഈ സമയം കമന്ററി ബോക്‌സില്‍ നിന്ന് ഉന്നയിച്ചിരുന്നു. പരിക്കേറ്റിട്ടും ബാറ്റിങ് തുടര്‍ന്നെങ്കിലും മൂന്നാം ദിനം രവീന്ദ്ര ജഡേജ ഒരു പന്ത് പോലും ഇതുവരെ എറിഞ്ഞിട്ടില്ല. 

കമിന്‍സിന്റെ ബൗണ്‍സറില്‍ റിഷഭ് പന്തിനും മൂന്നാം ദിനം പരിക്കേറ്റിരുന്നു. റിഷഭ് പന്തിനെ സ്‌കാനിങ്ങിന് വിധേയമാക്കിയതായി സ്ഥിരീകരിച്ചതിന് ശേഷമാണ് രവീന്ദ്ര ജഡേജയെ സ്‌കാനിങ്ങിന് വിധേയമാക്കിയതായി ബിസിസിഐ വ്യക്തമാക്കിയത്. 

റിഷഭ് പന്തിനും, രവീന്ദ്ര ജഡേജയ്ക്കും മൂന്നാം ടെസ്റ്റ് തുടര്‍ന്ന് കളിക്കാന്‍ സാധിക്കുമോ എന്ന ആശങ്ക ഉയരുകയാണ്. റിഷഭ് പന്തിന് പകരം വൃധിമാന്‍ സാഹയെ വിക്കറ്റിന് പിന്നില്‍ ഇന്ത്യക്ക് കൊണ്ടുവരാം. എന്നാല്‍ രവീന്ദ്ര ജഡേജ പരിക്കേറ്റ് പുറത്തേക്ക് പോയാല്‍ ഇന്ത്യക്ക് അത് വലിയ തിരിച്ചടിയായിരിക്കും. സിഡ്‌നി ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?