കായികം

രണ്ട് കളിക്കാരെ ഇംഗ്ലണ്ടിലേക്ക് അയക്കണം, ടീം മാനേജ്‌മെന്റിന്റെ ആവശ്യത്തോട് പ്രതികരിക്കാതെ ബിസിസിഐ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിന് പകരം മറ്റൊരു താരം വേണമെന്ന ടീം മാനേജ്‌മെന്റിന്റെ ആവശ്യത്തോട് പ്രതികരിക്കാതെ ബിസിസിഐ. രണ്ട് കളിക്കാരെ ടീമിലേക്ക് വേണമെന്ന ഇന്ത്യന്‍ ടീം മാനേജര്‍ ഗിരിഷ് ധോഗ്രേയുടെ ആവശ്യത്തോട് ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 

രണ്ട് കളിക്കാരെ കൂടി ടീമിലേക്ക് തെരഞ്ഞെടുക്കണം എന്ന് ആവശ്യപ്പെട്ട് ടീം മാനേജര്‍ ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മയ്ക്ക് കത്ത് നല്‍കിയതായാണ് സൂചന. ശുഭ്മാന്‍ ഗില്ലിന്റെ പരിക്കിനെ തുടര്‍ന്ന് ഒഴിവ് വന്ന സ്ഥാനത്ത് മറ്റൊരു താരത്തെ വേണമെന്നും ഇനി ഒരു താരം പരിക്കിലേക്ക് വീഴാനുള്ള സാഹചര്യം മുന്‍പില്‍ കണ്ട് കവറായി കളിക്കാരനെ അനുവദിക്കണം എന്നുമാണ് ചീഫ് സെലക്ടര്‍ക്ക് നല്‍കിയ കത്തില്‍ ടീം മാനേജര്‍ ആവശ്യപ്പെടുന്നത്. 

പകരം കളിക്കാരനെ ലണ്ടനിലേക്ക് അയക്കാന്‍ തയ്യാറല്ലെങ്കില്‍ അത് എന്തുകൊണ്ട് ബിസിസിഐക്ക് വ്യക്തമാക്കിക്കൂടാ എന്നും ചോദ്യം ഉയരുന്നു. പകരം കളിക്കാരെ അയക്കില്ലെന്ന് വ്യക്തമാക്കിയാല്‍ നിലവില്‍ ടീമിലുള്ളവരെ വെച്ച് കോഹ് ലിക്കും കോച്ചിങ് സ്റ്റാഫിനും പദ്ധതികള്‍ തയ്യാറാക്കാം. 

പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍ എന്നിവരുടെ പേരാണ് ഇവിടെ ഉയര്‍ന്ന് കേള്‍ക്കുന്നത്. ഇവര്‍ ശ്രീലങ്കയില്‍ നിന്ന് ലണ്ടനിലേക്ക് പറക്കുമോ എന്നാണ് ഇനി അറിയേണ്ടത്. അഭിമന്യു ഈശ്വരനെ സ്റ്റാന്‍ഡ് ബൈ  ഓപ്പണിങ് ബാറ്റ്‌സ്മാനായി ഇംഗ്ലണ്ടിലേക്ക് അയച്ചിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിന്റെ കരുത്തുറ്റ ബൗളിങ്ങിന് മുന്‍പില്‍ അഭിമന്യുവിനെ ഇറക്കാന്‍ മാനേജ്‌മെന്റിന് ആത്മവിശ്വാസം ഇല്ലെന്നാണ് സൂചന. 

24 അംഗ സംഘത്തെയാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് അയച്ചത്. അതില്‍ നാല് താരങ്ങള്‍ സ്റ്റാന്‍ഡ്‌ബൈ. കെ എല്‍ രാഹുലിനെ മധ്യനിരയില്‍ ഇറക്കാനാണ് ടീം ആലോചിക്കുന്നത്. അതിനാലാണ് ഗില്ലിന് പകരം ഓപ്പണറെ ഇംഗ്ലണ്ടിലേക്ക് അയക്കണം എന്ന ആവശ്യം ഉയരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഗവര്‍ണര്‍ക്ക് തിരിച്ചടി; കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി

ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തത് ഹേമ തന്നെ; 'പേരു പുറത്തു പറയരുതെന്ന് കരഞ്ഞു കാലു പിടിച്ചു'

ആ നിമിഷം പിറന്നിട്ട് 30 വർഷം, ഓർമ്മ പങ്കുവച്ച് സുസ്മിത സെൻ

ഐപിഎല്ലില്‍ 1, 2 സ്ഥാനം; കൊല്‍ക്കത്ത, ഹൈദരാബാദ് ടീമിലെ ഇന്ത്യന്‍ താരങ്ങള്‍ ലോകകപ്പിന് ഇല്ല!

യൂറോപ്പ് സന്ദര്‍ശിക്കാന്‍ പ്ലാനുണ്ടോ?; ഷെങ്കന്‍ വിസ ഫീസ് 12 ശതമാനം വര്‍ധിപ്പിച്ചു