കായികം

പന്തിന് പിന്നാലെ ഇന്ത്യന്‍ ടീമിലെ സ്റ്റാഫ് അംഗത്തിനും കോവിഡ്; മൂന്ന് അസിസ്റ്റന്റ് കോച്ചുമാര്‍ ഐസൊലേഷനില്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലെ ഒരു സ്റ്റാഫ് അംഗത്തിന് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സ്റ്റാഫ് അംഗത്തിനും വൈറസ് ബാധ സ്ഥിരീകരിച്ചത്. സ്റ്റാഫ് അംഗവുമായി സമ്പര്‍ക്കം പുലര്‍ത്തിയ മൂന്ന് കോച്ചിങ് അസിസ്റ്റന്റുമാരും ഐസൊലേഷനിലാണ്. ഇന്നാരംഭിക്കുന്ന പരീശീലന മത്സരത്തില്‍ നിന്ന് ഇവര്‍ വിട്ടുനില്‍ക്കും.

കോവിഡ് പോസിറ്റീവായ പന്ത് ഹോം ക്വാറന്റൈനില്‍ കഴിയുകയാണ്. തൊണ്ട വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പന്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇംഗ്ലണ്ടിലുള്ള സുഹൃത്തിന്റെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന താരം പിന്നീട് ദര്‍ഹാമില്‍ ടീമിനൊപ്പം ചേരും. ജൂലൈ 18ന് പന്തിനെ വീണ്ടും കോവിഡ് പരിശോധനക്ക് വിധേയനാക്കും. 

ഓഗസ്റ്റ് നാല് മുതലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സരങ്ങള്‍ അടങ്ങിയ ടെസ്റ്റ് പരമ്പര ആരംഭിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്