കായികം

'ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ-പാക് പോര്', വിജയിയെ പ്രവചിച്ച് അക്തര്‍

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: ടി20 ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ ഫൈനല്‍ പ്രവചിച്ച് പാക് മുന്‍ പേസര്‍ അക്തര്‍. ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് പാകിസ്ഥാന്‍ കിരീടം നേടുമെന്നും അക്തര്‍ പറയുന്നു. 

ഇത്തവണ ടി20 ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാനും ഇന്ത്യയും ഏറ്റുമുട്ടുമെന്നാണ് എനിക്ക് തോന്നുന്നത്. പാകിസ്ഥാന്‍ കിരീടം നേടുകയും ചെയ്യും. യുഎഇയിലെ സാഹചര്യങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കും ഒരുപോലെ അനുകൂലമാണ് എന്നതും അക്തര്‍ ചൂണ്ടിക്കാണിക്കുന്നു. 

ലോകകപ്പില്‍ ഇതുവരെ പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനായില്ല. 2007ല്‍ നടന്ന ആദ്യ ടി20 ലോകകപ്പില്‍ ഫൈനലില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ഈ വരുന്ന ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ഇന്ത്യ-പാക് പോര് വരുന്നുണ്ട്. 

ഇന്ത്യയായിരുന്നു ടി20 ലോകകപ്പിനുള്ള വേദിയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ ഇന്ത്യയില്‍ നിന്ന് വേദി യുഎഇയിലേക്ക് മാറ്റി. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെയാണ് യുഎഇയില്‍ ലോകകപ്പ് നടക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!