കായികം

വേണ്ട അവസരം ലഭിച്ചു കഴിഞ്ഞു, ഈ ഇന്ത്യന്‍ താരം ഇനി ഏകദിനത്തില്‍ കളിക്കില്ല: വീരേന്ദര്‍ സെവാഗ്‌

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാന്‍ മനീഷ് പാണ്ഡേയ്ക്ക് ഏകദിന ടീമില്‍ ഇനി അവസരം ലഭിച്ചേക്കില്ലെന്ന് മുന്‍ താരം വീരേന്ദര്‍ സെവാഗ്. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ ഏറ്റവും കൂടുതല്‍ അവസരം ലഭിച്ചത് മനീഷ് പാണ്ഡേയ്ക്കാണെന്നും സെവാഗ് പറഞ്ഞു. 

മനീഷ് പാണ്ഡേയ്ക്കും ഹര്‍ദിക്കിനും ഇവിടെ അവസരമുണ്ടായി. ഇരുവരും 15-20നുള്ളിലാണ് സ്‌കോര്‍ ചെയ്തത്. അതെന്നെ നിരാശപ്പെടുത്തി. ഏകദിന പരമ്പരയില്‍ ആര്‍ക്കെങ്കിലും കൂടുതല്‍ ആനുകൂല്യം ലഭിച്ചിട്ടുണ്ടെങ്കില്‍ അത് മനീഷ് പാണ്ഡേയ്ക്കാണ്, സെവാഗ് പറയുന്നു. 

മൂന്ന് മത്സരവും മനീഷ് പാണ്ഡേ കളിച്ചു. ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചു. മനീഷ് ബാറ്റിങ്ങിനെത്തിയ മൂന്ന് സമയവും ദുഷ്‌കരമായിരുന്നില്ല സാഹചര്യം. അതിനാലാണ് എന്നെ ഏറ്റവും നിരാശപ്പെടുത്തിയത് മനീഷ് പാണ്ഡ്യ ആണെന്ന് പറയുന്നത്. ഏകദിനത്തില്‍ മനീഷിന് ഇനി സ്ഥാനം ലഭിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. 

സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും റണ്‍സ് സ്‌കോര്‍ ചെയ്യുന്നു. അതിനാല്‍ മനീഷ് പാണ്ഡേയെ മറികടന്ന് ഏകദിനത്തില്‍ മധ്യനിരയില്‍ അവരാണ് സ്ഥാനം നേടാന്‍ പോവുന്നതെന്നും സെവാഗ് പറഞ്ഞു. ഫോമില്‍ നില്‍ക്കുമ്പോള്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യാനാണ് ശ്രമിക്കുക. എന്നാല്‍ കളി ശരിക്കും വായിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൃഥ്വി ഷായ്ക്ക് സംഭവിച്ചത് പോലെ വരുമെന്നും സെവാഗ് ചൂണ്ടിക്കാണിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

കൈകള്‍ എന്തിന് വോട്ടുചെയ്യാന്‍; മഷി പുരണ്ടത് അങ്കിതിന്റെ കാല്‍ വിരലില്‍; മാതൃക

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു