കായികം

ഋഷഭ് പന്തിന് സെഞ്ച്വറി ; അഹമ്മദാബാദ് ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഋഷഭ് പന്തിന് സെഞ്ച്വറി. 115 പന്തിലാണ് പന്ത് സെഞ്ച്വറി നേടിയത്. ഇതിൽ 13 ബൗണ്ടറിയും രണ്ട് സിക്സും ഉൾപ്പെടുന്നു. പന്തിന്റെ കരിയറിലെ മൂന്നാം ടെസ്റ്റ് സെഞ്ച്വറിയാണിത്. 101 റൺസെടുത്ത പന്തിനെ ആൻഡേഴ്സൺ പുറത്താക്കി. രണ്ടാം ഇന്നിം​ഗ്സിൽ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിൽ 259 റൺസെടുത്തിട്ടുണ്ട്. 

വാഷിങ്ടൺ സുന്ദർ 40 റൺസെടുത്ത് പന്തിന് മികച്ച പിന്തുണ നൽകി. അശ്വിൻ 13 ഉം അജിൻക്യ രഹാനെ 27 ഉം റൺസെടുത്തു. പൂജാര 17 ഉം രോഹിത് ശർമ്മ 49 റൺസുമെടുത്ത് പുറത്തായി. ഇം​ഗ്ലണ്ടിന് വേണ്ടി ആൻഡേഴ്സൺ മൂന്ന് വിക്കറ്റെടുത്തു. ബെൻ സ്റ്റോക്സും ലീച്ചും രണ്ട് വിക്കറ്റ് വീതം നേടി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 205 റണ്‍സില്‍ അവസാനിച്ചിരുന്നു. 

55 റണ്‍സെടുത്ത ബെന്‍ സ്‌റ്റോക്ക്‌സും 46 റണ്‍സെടുത്ത ഡാനിയല്‍ ലോറന്‍സും മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഇന്ത്യയ്ക്കായി അക്‌സര്‍ പട്ടേല്‍ നാല് വിക്കറ്റ് വീഴ്ത്തി. അശ്വിന്‍ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുമെടുത്തു. ഒരു വിക്കറ്റ് വാഷിങ്ടണ്‍ സുന്ദര്‍ സ്വന്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലൈംഗിക അതിക്രമ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം