കായികം

ഇന്ത്യ-പാക് ടി20 പരമ്പര ജൂലൈയില്‍? അധികൃതര്‍ പറയുന്നത് ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാകിസ്ഥാനെതിരെ ഈ വര്‍ഷം ഇന്ത്യ ടി20 പരമ്പര കളിച്ചേക്കും. പാക് മാധ്യമങ്ങളാണ് ചരിത്ര പരമ്പര വരുന്നതായുള്ള റിപ്പോര്‍ട്ടുകളുമായി എത്തുന്നത്. എന്നാല്‍ ഇരു ക്രിക്കറ്റ് ബോര്‍ഡുകളും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 

എട്ട് വര്‍ഷമായി ഇന്ത്യ-പാക് ഉഭയകക്ഷി ക്രിക്കറ്റ് പരമ്പര നടന്നിട്ട്. 2012-13ലെ പാകിസ്ഥാന്റെ ഇന്ത്യ പര്യടനമായിരുന്നു അവസാനത്തേത്. ടി20 പരമ്പര എന്ന മാധ്യമ വാര്‍ത്തകള്‍ ആദ്യം പാക് ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ നിരസിച്ചെങ്കിലും, തങ്ങളോട് തയ്യാറായിരിക്കാന്‍ നിര്‍ദേശം വന്നതായി പിന്നീട് പ്രതികരിച്ചു. 

ഈ വര്‍ഷം ഷെഡ്യൂള്‍ ചെയ്തതിലും കൂടുതല്‍ ടി20 പരമ്പരകള്‍ ഉണ്ടായിരിക്കും എന്നാണ് തന്നെ അറിയിച്ചതെന്ന് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്ക് ശേഷം വിരാട് കോഹ് ലി പറഞ്ഞിരുന്നു. ടി20 ലോകകപ്പിന് മുന്‍പ് പാകിസ്ഥാനെതിരായ ടി20 പരമ്പര നടത്തിയേക്കുമെന്ന് പാക് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ടി20 ലോകകപ്പിന് മുന്‍പ് സൗത്ത് ആഫ്രിക്കയ്ക്കും, ന്യൂസിലാന്‍ഡിനും എതിരെ ഇന്ത്യ ടി20 പരമ്പര കളിച്ചേക്കും എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇവിടെ പാകിസ്ഥാന്‍ എതിരാളിയായി എത്തുമോയെന്നാണ് ഇനി അറിയേണ്ടത്. ഏപ്രില്‍ 9ന് ആരംഭിക്കുന്ന ഐപിഎല്‍ മെയ് 30നാണ് അവസാനിക്കുക. 

പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പറക്കും. ജൂണ്‍ 18നാണ് ഫൈനല്‍. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഒരു മാസത്തോളം ഇന്ത്യന്‍ ടീമിന് മറ്റ് പരമ്പരകളില്ല. അതിനാല്‍ ജൂലൈയിലാവും ഇന്ത്യ-പാക് പരമ്പര വരിക എന്നാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

അനാവശ്യം, അടിസ്ഥാനരഹിതം; വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

മെയ് 1ന് തൊഴിലാളി ദിനം, അതെന്താ അങ്ങനെ? അറിയാം

'ബിജെപിയില്‍ ആളെ ചേര്‍ക്കുന്നത് ദല്ലാളുമാരെ വെച്ചല്ല'; ശോഭ സുരേന്ദ്രനെതിരെ ബിജെപി വൈസ് പ്രസിഡന്റ്

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്