കായികം

'പണത്തിന് വേണ്ടിയല്ല ഞങ്ങൾ ടർബൻ കെട്ടുന്നത്', അക്ഷയ് കുമാറിനോടുള്ള താരതമ്യത്തിൽ ഹർപ്രീത് ബ്രാർ

സമകാലിക മലയാളം ഡെസ്ക്


അഹമ്മദാബാദ്: റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂരിനെ മലർത്തിയടിക്കാൻ തുണച്ച പഞ്ചാബ് ഓൾ റൗണ്ടർ ഹർപ്രീത് ബ്രാറിന്റെ ട്വീറ്റ് വീണ്ടും വൈറലാവുന്നു. സിങ് ഈസ് കിങ് സിനിമയിലെ അക്ഷയ് കുമാറിനോട് സാമ്യം ഉണ്ടെന്ന നിലയിൽ വന്ന ആരാധകന്റെ കമന്റിന് ഹർപ്രീത് നൽകിയ മറുപടിയാണ് ചർച്ചയാവുന്നത്. 

പണത്തിന് വേണ്ടി ഞങ്ങൾ ടർബൻ അണിയാറില്ല, ഞാൻ കർഷകരെ പിന്തുണയ്ക്കുന്നു എന്ന ഹാഷ് ടാ​ഗോടെ ഹർപ്രീത് പറഞ്ഞു. ആരാധകന്റെ സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് സഹിതം പങ്കുവെച്ചായിരുന്നു ഹർപ്രീതിന്റെ ട്വീറ്റ്. ബാം​ഗ്ലൂരിനെതിരായ ഹർപ്രീതിന്റെ പ്രകടനത്തിന് പിന്നാലെ ഏതാനും ദിവസം മുൻപ് വന്ന ഈ ട്വീറ്റും പൊങ്ങി വരുന്നു. 

ഹർപ്രീതിന്റെ മൂന്നാമത്തെ ഐപിഎൽ സീസണാണ് ഇത്. എന്നാൽ ഐപിഎൽ കരിയറിൽ ഇതുവരെ നാല് മത്സരങ്ങൾ മാത്രമാണ് താരം കളിച്ചത്. ബാറ്റിങ്ങിന് ഇറങ്ങിയപ്പോൾ  17 പന്തിൽ നിന്ന് ഹർപ്രീത് ബാം​ഗ്ലൂരിന് എതിരെ 25 റൺസ് നേടി. എട്ടാം വിക്കറ്റിൽ രാഹുലിനൊപ്പം നിന്ന് 61 റൺസാണ് ഹർപ്രീത് കൂട്ടിച്ചേർത്തത്. കോഹ് ലി, ഡിവില്ലിയേഴ്സ്, മാക്സ് വെൽ എന്നിവരെ കൂടാരം കയറ്റി ചെയ്സിങ്ങിൽ ബാം​ഗ്ലൂരിനെ പ്രതിസന്ധിയിലേക്ക് തള്ളിയിടുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍