കായികം

ക്യാപ്റ്റന്റെ വിജയ തേരോട്ടം; ട്വന്റി20 ജയങ്ങളില്‍ ധോനിയേയും അസ്ഗറിനേയും മറികടന്ന് മോര്‍ഗന്‍

സമകാലിക മലയാളം ഡെസ്ക്

ദുബായ്: നാലില്‍ നാല് ജയവുമായി ഇംഗ്ലണ്ടിനെ ലോകകപ്പ് സെമിയിലേക്ക് എത്തിക്കുകയാണ് മോര്‍ഗന്‍. ശ്രീലങ്കയ്‌ക്കെതിരെ 26 റണ്‍സിന്റെ ജയത്തിലേക്ക് ടീമിനെ എത്തിച്ചതോടെ ട്വന്റി20യിലെ വിജയ കണക്കില്‍ ധോനിയെ മോര്‍ഗന്‍ പിന്നിലാക്കുകയും ചെയ്യുന്നു.

മോര്‍ഗന്റെ ക്യാപ്റ്റന്‍സിയില്‍ 43 ട്വന്റി20 ജയങ്ങളാണ് ഇംഗ്ലണ്ട് നേടിയത്. ധോനിയും അസ്ഗര്‍ അഫ്ഗാനും തങ്ങളുടെ ടീമുകളെ ജയത്തിലേക്ക് എത്തിച്ചത് 42 തവണയും. മോര്‍ഗന്റെ 43 ട്വന്റി20 ജയങ്ങളില്‍ രണ്ടെണ്ണം സൂപ്പര്‍ ഓവര്‍ ജയങ്ങളാണ്. ധോനിയുടെ 42 ജയങ്ങളില്‍ ഒരെണ്ണം വന്നത് ബോള്‍ ഔട്ടിലാണ്. 

വിജയ ശരാശരിയില്‍ മുന്‍പില്‍ അസ്ഗര്‍ അഫ്ഗാന്‍

68 മത്സരങ്ങളില്‍ നിന്നാണ് 43 ജയങ്ങളിലേക്ക് ഇംഗ്ലണ്ട് ടീമിനെ മോര്‍ഗന്‍ എത്തിച്ചത്. 72 മത്സരങ്ങളില്‍ നിന്നാണ് തന്റെ ടീമിനെ 42 ജയങ്ങളിലേക്ക് ധോനി എത്തിച്ചത്. അസ്ഗര്‍ അഫ്ഗാന്‍ 42 ജയങ്ങള്‍ നേടിയത് 52 കളികളില്‍ നിന്നും. എന്നാല്‍ വിജയ ശരാശരിയില്‍ അസ്ഗര്‍ അഫ്ഗാന്‍ ആണ് ധോനിക്കും മോര്‍ഗനും മുന്‍പില്‍ നില്‍ക്കുന്നത്. 81.73 ആണ് അസ്ഗറിന്റെ വിജയ ശരാശരി. 

സൂപ്പര്‍ 12ല്‍ നെറ്റ്‌റണ്‍റേറ്റില്‍ മുന്‍പില്‍ ഇംഗ്ലണ്ട്‌

ട്വന്റി20 ലോകകപ്പില്‍ മോര്‍ഗന് കീഴില്‍ തുടരെ നാല് മത്സരവും ജയിച്ച ഇംഗ്ലണ്ടിന്റെ നെറ്റ് റണ്‍റേറ്റ് 3.183 ആണ്. സൂപ്പര്‍ 12ലെ ടീമുകളില്‍ ഏറ്റവും മികച്ച നെറ്റ് റണ്‍റേറ്റ് ഇംഗ്ലണ്ടിന്റേതാണ്. 2012ലാണ് ഇംഗ്ലണ്ടിന്റെ ട്വന്റി20 നായക സ്ഥാനം മോര്‍ഗന്‍ ഏറ്റെടുക്കുന്നത്. നായകനായതിന് ശേഷം ഇംഗ്ലണ്ടിന്റെ റണ്‍വേട്ടയിലും മുന്‍പിലുണ്ട് മോര്‍ഗന്‍. 223 ഏകദിനങ്ങളില്‍ നിന്ന് 6957 റണ്‍സ് ആണ് മോര്‍ഗന്‍ നേടിയത്. 68 ട്വന്റി20കളില്‍ നിന്ന് 2367 റണ്‍സും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂര്‍, നെടുമ്പാശ്ശേരി, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസുകള്‍ ഇന്നും മുടങ്ങി

കോഹ്‌ലി നിറഞ്ഞാടി; ബംഗളൂരുവിന് 60 റൺസ് ജയം, പ്ലേ ഓഫ് കടക്കാതെ പഞ്ചാബ് പുറത്ത്

ജെസ്‌നയുടെ തിരോധാനത്തില്‍ തുടരന്വേഷണം വേണോ?; കോടതി തീരുമാനം ഇന്ന്

പ്രണയപ്പക; പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ ഇന്ന് വിധി

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസും ടോറസും കൂട്ടിയിടിച്ചു; 10 ലേറെ പേര്‍ക്ക് പരിക്ക്