കായികം

'ഇന്ത്യ-അഫ്ഗാന്‍ മത്സരം ഒത്തുകളി', ആരോപണങ്ങള്‍ക്ക് മറുപടിയുമായി വസീം അക്രം

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: ട്വന്റി20 ലോകകപ്പിലെ ഇന്ത്യ-അഫ്ഗാന്‍ മത്സരം ഒത്തുകളിയാണെന്ന ആരോപണത്തോട് പ്രതികരിച്ച് പാക് മുന്‍ താരങ്ങളായ വസീം അക്രമും വഖാര്‍ യൂനിസും. ഇത്തരം ഗൂഡാലോച സിദ്ധാന്തങ്ങള്‍ സൃഷ്ടിക്കുന്നത് അസംബന്ധമാണെന്ന് അക്രം പറഞ്ഞു. 

ടോസ് ജയിച്ചതിന് ശേഷം ഇന്ത്യയെ ബാറ്റിങ്ങിന് അയക്കാന്‍ മുഹമ്മദ് നബിയോട് കോഹ് ലി പറഞ്ഞു എന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ആരോപണങ്ങളില്‍ ഒന്ന്. ഹര്‍ദിക് പാണ്ഡ്യയുടെ ക്യാച്ച് നഷ്ടപ്പെടുത്തിയതാണ് മറ്റൊന്ന്. ലോങ് ഓഫില്‍ വെച്ച് അനായാസം പിടിക്കാനാവുമായിരുന്ന ക്യാച്ച് നജിബുള്ള സദ്രാന്‍ നഷ്ടപ്പെടുത്തി. ബൗണ്ടറി ലൈനിന് സമീപത്തെ അഫ്ഗാന്റെ മോശം ഫീല്‍ഡിങ്ങും ഇന്ത്യക്ക് വേണ്ടി അഫ്ഗാന്‍ തോറ്റുകൊടുത്തു എന്നതിന് തെളിവാണെന്ന് ആരോപണം ഉയര്‍ന്നു. 

തുടക്കത്തില്‍ ഇന്ത്യക്ക് രണ്ട് മോശം ദിനങ്ങളുണ്ടായി 

എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ക്ക് ആരും ശ്രദ്ധ കൊടുക്കരുത് എന്നാണ് പാക് മുന്‍ താരങ്ങളായ വഖാര്‍ യൂനിസും വസീം അക്രമും പറഞ്ഞത്. ഇന്ത്യ നല്ല ടീമാണ്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ അവര്‍ക്ക് രണ്ട് മോശം ദിനങ്ങളുണ്ടായി, വസീം അക്രം പറഞ്ഞു. 

ഇത്തരം ആരോപണങ്ങളില്‍ ഒരു കഴമ്പും ഇല്ലെന്ന് വഖാര്‍ യൂനിസ് അഭിപ്രായപ്പെട്ടു. അഫ്ഗാനിസ്ഥാന് എതിരായ കളിയില്‍ 66 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. എന്നാല്‍ സെമി ഫൈനല്‍ സാധ്യത ഇന്ത്യക്ക് മുന്‍പില്‍ നിന്ന് അകന്ന് കഴിഞ്ഞു. ഇനി സെമിയിലേക്ക് ഇന്ത്യക്ക് കടക്കണം എങ്കില്‍ ന്യൂസിലാന്‍ഡിനെ അഫ്ഗാനിസ്ഥാനോ നമീബിയയോ തോല്‍പ്പിക്കണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു