കായികം

ന്യൂസിലന്‍ഡ് തോല്‍ക്കണം, അഫ്ഗാന്‍ ജയിക്കണം, നെറ്റ് റണ്‍റേറ്റ് നോക്കണം... ഇന്ത്യ സെമി കാണുമോ? 

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ടി20 ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലെ തോല്‍വിക്ക് പിന്നാലെ തുടരെ രണ്ട് മികച്ച വിജയങ്ങള്‍ സ്വന്തമാക്കി ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് കയറിയിരിക്കുകയാണ് ഇന്ത്യ. നെറ്റ് റണ്‍ റേറ്റ് കുത്തനെ കൂടിയതോടെ ഇന്ത്യയുടെ സെമി പ്രതീക്ഷികള്‍ക്കും ചിറക് മുളച്ചു. തുടരെ രണ്ട് മികച്ച വിജയങ്ങള്‍ സ്വന്തമാക്കിയെങ്കിലും സെമിയിലേക്ക് കടക്കാന്‍ ഇന്ത്യക്ക് അത് മാത്രം പോര. 

പാകിസ്ഥാനോട് ആദ്യ മത്സരത്തില്‍ പത്ത് വിക്കറ്റിനും രണ്ടാം പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനോട് എട്ട് വിക്കറ്റിനും പരാജയപെട്ടാണ് ഇന്ത്യ പ്രതിസന്ധിയില്‍ ആയത്. പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് വീഴുകയും ചെയ്തു. എന്നാല്‍ അഫ്ഗാന്‍, സ്‌കോട്‌ലന്‍ഡ് ടീമുകള്‍ക്കെതിരായ പോരാട്ടം മികച്ച രീതിയില്‍ വിജയിച്ചതോടെയാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് വീണ്ടും ചിളക് മുളച്ചത്.

രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തോറ്റപ്പോള്‍ ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് -1.609 ആയിരുന്നു. അഫ്ഗാനിസ്ഥാനെ 66 റണ്‍സിന് വീഴ്ത്തുകയും സ്‌കോട്‌ലന്‍ഡിനെ വെറും 85 റണ്‍സില്‍ പുറത്താക്കിയ ഇന്ത്യ 6.3 ഓവറില്‍ ലക്ഷ്യം കണ്ടപ്പോള്‍ 81 പന്തുകള്‍ കൂടി ബാക്കിയുണ്ടായിരുന്നു. നിലവില്‍ ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് + 1.619ല്‍ എത്തി. ഗ്രൂപ്പില്‍ ഏറ്റവും കൂടുതല്‍ നെറ്റ്‌റണ്‍റേറ്റും ഇപ്പോള്‍ ഇന്ത്യക്കാണുള്ളത്. 

ന്യൂസിലന്‍ഡ് ജയിച്ചാല്‍

ഞായറാഴ്ച നടക്കുന്ന നിര്‍ണായക പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാന്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യ സെമിയിലേക്ക് മുന്നേറും. ന്യൂസിലന്‍ഡ് വിജയിച്ചാല്‍ ഇന്ത്യയ്ക്ക് നമീബിയയുമായുള്ള മത്സരം വലിയ പ്രാധാന്യമുള്ളതല്ല എന്നായി മാറും. കാരണം ന്യൂസിലന്‍ഡ് സെമി ബര്‍ത്ത് ഉറപ്പിക്കും. 

അഫ്ഗാനിസ്ഥാന്‍ വിജയിച്ചാല്‍

ന്യൂസിലന്‍ഡിനെ അഫ്ഗാന്‍ തോല്‍പ്പിക്കുകയും നമീബിയ ഇന്ത്യയെ അട്ടിമറിക്കുകയും ചെയ്താല്‍ അഫ്ഗാന് അടുത്ത ഘട്ടം പ്രതീഷിക്കാം. കിവികളെ അഫ്ഗാന്‍ വീഴ്ത്തുകയാണെങ്കില്‍ നമീബിയക്കെതിരായ പോരാട്ടവും മികച്ച രീതിയില്‍ ജയിച്ച് നെറ്റ് റണ്‍റേറ്റ് താഴാതെ നിര്‍ത്തുകയായിരിക്കും ഇന്ത്യ മുന്നില്‍ കാണുക. ചുരുക്കത്തില്‍ ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും ഇപ്പോള്‍ നില്‍ക്കുന്നത് അഫ്ഗാനെ ആശ്രയിച്ചാണ് എന്ന് സാരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു