കായികം

ആ റെക്കോർഡിൽ ഇനി യുവരാജ് ഒറ്റയ്ക്കല്ല; അപൂർവ പട്ടികയിൽ ഹെയ്സൽവുഡും മിച്ചൽ മാർഷും 

സമകാലിക മലയാളം ഡെസ്ക്

ദുബായ്: മുൻ ഇന്ത്യൻ താരം യുവരാജ് സിങിന്റെ അപൂർവ റെക്കോർഡിനൊപ്പമെത്തി ഓസ്ട്രേലിയൻ താരങ്ങളായ ജോഷ് ഹെയ്സൽവുഡ്, മിച്ചൽ മാർഷ് എന്നിവർ. ടി20 ലോകകപ്പ് ജയത്തോടെയാണ് പേസർ ഹെയ്‌സൽവുഡും ഓൾറൗണ്ടർ മാർഷും യുവിക്കൊപ്പം റെക്കോർഡിലെത്തിയത്. 

അണ്ടർ 19 ലോകകപ്പ്, ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ് എന്നീ മൂന്ന് കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ക്രിക്കറ്റ് ചരിത്രത്തിലെ ഒരേയൊരു താരമായിരുന്നു ഇതുവരെ യുവരാജ് സിങ്. എന്നാൽ ഞായറാഴ്ച നടന്ന ഫൈനലിൽ ഓസീസ് ന്യൂസിലൻഡിനെ കീഴടക്കിയതോടെ  ഹെയ്‌സൽവുഡും മിച്ചെൽ മാർഷും യുവരാജിനൊപ്പം ആ എലൈറ്റ് പട്ടികയിലെത്തി. 

2000ലെ അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ യുവരാജും അംഗമായിരുന്നു. ടൂർണമെന്റിലെ മികച്ച പ്രകടനത്തിന് പിന്നാലെ സീനിയർ ടീമിലേക്കും യുവിക്ക് വിളിയെത്തി. 2007ൽ എംഎസ് ധോനിക്കു കീഴിൽ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു യുവി. പിന്നാലെ, 2011ൽ ഇന്ത്യ ഏകദിന ലോകകപ്പിൽ മുത്തമിട്ടപ്പോൾ, പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും യുവി തന്നെ. 

2010ൽ അണ്ടർ 19 ലോകകപ്പ് നേടിയ ഓസീസ് ടീമിലും, 2015 ഏകദിന ലോകകപ്പ് നേടിയ ടീമിലും മിച്ചൽ മാർഷ് ജോഷ് ഹെയ്‌സൽവുഡ് എന്നിവരും അംഗങ്ങളായിരുന്നു. ഞായറാഴ്ച കിവീസിനെതിരായ ഫൈനലിൽ നാല് ഓവറിൽ 16 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹെയ്‌സൽവുഡ് പന്ത് കൊണ്ടും, 50 പന്തിൽ പുറത്താകാതെ 77 റൺസ് നേടിയ മിച്ചൽ മാർഷ് ബാറ്റ് കൊണ്ടും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ