കായികം

അനില്‍ കുംബ്ലേ പടിയിറങ്ങി, ഐസിസി ക്രിക്കറ്റ് കമ്മറ്റി ചെയര്‍മാനായി സൗരവ് ഗാംഗുലി 

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ ഐസിസി ക്രിക്കറ്റ് കമ്മറ്റി ചെയര്‍മാനായി നിയമിച്ചു. ഇന്ത്യന്‍ മുന്‍ താരവും പരിശീലകനുമായിരുന്ന അനില്‍ കുംബ്ലേ സ്ഥാനം ഒഴിയുന്നതോടെയാണ് ഗാംഗുലിയെ നിയമിക്കുന്നത്. 

മൂന്ന് വര്‍ഷമാണ് ക്രിക്കറ്റ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനത്തെ കാലയളവ്. മൂന്ന് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയാണ് അനില്‍ കുംബ്ലേ സ്ഥാനം ഒഴിഞ്ഞത്. ഡിആര്‍എസ് കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നതില്‍ ഉള്‍പ്പെടെ നിര്‍ണായക തീരുമാനങ്ങള്‍ വന്നത് കുംബ്ലേ ക്രിക്കറ്റ് കമ്മറ്റി ചെയര്‍മാന്‍ ആയിരിക്കുമ്പോഴാണ്. 

നിയമവിരുദ്ധമായ ബൗളിങ് ആക്ഷനുകള്‍ നിര്‍ണയിക്കുന്നതിലും കുംബ്ലേയുടെ തീരുമാനങ്ങള്‍ നിര്‍ണായകമായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളം നീണ്ട കുംബ്ലേയുടെ ഭരണ മികവിനെ അഭിനന്ദിക്കുന്നതായി ഐസിസി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലെ പറഞ്ഞു. 

2015 മുതല്‍ 2019 വരെ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു ഗാംഗുലി. 2019 ഒക്ടോബറില്‍ ബിസിസിഐ പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്തു. ബിസിസിഐ തലപ്പത്തിരിക്കുമ്പോഴാണ് ഐസിസി ക്രിക്കറ്റ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്കും ഗാംഗുലി എത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി