കായികം

ഐപിഎല്ലില്‍ കളിക്കണമോ എന്ന് ആലോചിക്കും, ഇനിയും സമയമുണ്ട്: എംഎസ് ധോനി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി അടുത്ത സീസണില്‍ കളിക്കണമോ വേണ്ടയോ എന്നതില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് എംഎസ് ധോനി. തിടുക്കത്തില്‍ തീരുമാനം എടുക്കേണ്ട കാര്യമില്ലെന്നും ഒരുപാട് സമയം മുന്‍പില്‍ ഉണ്ടെന്നും ധോനി പറഞ്ഞു. 

ഇപ്പോള്‍ നമ്മള്‍ നവംബറില്‍ മാത്രമാണ് എത്തിയിരിക്കുന്നത്. കളിക്കണമോ എന്നതിനെ കുറിച്ച് ഞാന്‍ ആലോചിക്കും, ചെന്നൈയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവെ ധോനി പറഞ്ഞു. ധോനി കളിക്കണം എന്ന നിലപാടാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വീകരിച്ചത്. 

ചെന്നൈക്ക് ഗുണം ചെയ്യുക എന്താണോ അത് ചെയ്യും

എന്നാല്‍ ടീമിന് ഗുണം ചെയ്യുക എന്താണോ അതിന് അനുസരിച്ചായിരിക്കും തീരുമാനം എന്നാണ് ധോനി നേരത്തെ പ്രതികരിച്ചിരുന്നത്. അടുത്ത 10 വര്‍ഷം മുന്‍പില്‍ കണ്ട് ടീമിനെ രൂപപ്പെടുത്താനാണ് ശ്രമിക്കുക എന്നും ധോനി പറഞ്ഞിരുന്നു. സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് കിരീടം ഉയര്‍ത്തിയെങ്കിലും ബാറ്റിങ്ങില്‍ മികവ് കാണിക്കാന്‍ ധോനിക്ക് കഴിഞ്ഞിരുന്നില്ല. 

ട്വന്റി20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ മെന്ററായി ധോനി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ സെമിയിലേക്ക് ടീമിനെ എത്തിക്കാന്‍ ധോനിയുടെ ഡ്രസ്സിങ് റൂമിലെ ഇടപെടലുകള്‍ക്കും കഴിഞ്ഞില്ല. അടുത്ത സീസണിലെ ഐപിഎല്‍ മാത്രമാണ് ഇനി ധോനിക്ക് മുന്‍പിലുള്ളത്. കളിക്കാരനായിട്ട് അല്ലെങ്കില്‍ ചെന്നൈയുടെ സപ്പോര്‍ട്ട് സ്റ്റാഫില്‍ ധോനി ഉണ്ടാവുമെന്ന് ഉറപ്പാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്