കായികം

എല്‍ബിഡബ്ല്യു അപ്പീലില്‍ ഔട്ട് വിളിക്കാതെ അമ്പയര്‍, സണ്‍ഗ്ലസ് വലിച്ചെറിഞ്ഞ് രാഹുല്‍ ചഹറിന്റെ കലിപ്പ് 

സമകാലിക മലയാളം ഡെസ്ക്


 
ജോഹന്നാസ്ബര്‍ഗ്: സൗത്ത് ആഫ്രിക്ക എയ്ക്ക് എതിരായ ടെസ്റ്റില്‍ അമ്പയറോട് തര്‍ക്കിച്ച് ഇന്ത്യന്‍ സ്പിന്നര്‍ രാഹുല്‍ ചഹര്‍. എല്‍ബിഡബ്ല്യു അപ്പിലില്‍ അമ്പയര്‍ ഔട്ട് വിധിക്കാതിരുന്നതോടെ സണ്‍ഗ്ലാസ് വലിച്ചെറിഞ്ഞാണ് രാഹുല്‍ ചഹര്‍ കലിപ്പ് തീര്‍ത്തത്. 

സൗത്ത് ആഫ്രിക്ക എയ്ക്ക് എതിരെ ഇന്ത്യ എ ബൗളര്‍മാര്‍ പ്രയാസപ്പെട്ടപ്പോള്‍ 509 റണ്‍സ് ആണ് ആതിഥേയര്‍ കണ്ടെത്തിയത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയത് രാഹുല്‍ ചഹറും. സൗത്ത് ആഫ്രിക്കന്‍ ഇന്നിങ്‌സിന്റെ 25ാം ഓവറിലാണ് രാഹുല്‍ ചഹര്‍ അമ്പയറോട് തര്‍ക്കിച്ചത്. 

എല്‍ബിഡബ്ല്യുയില്‍ രാഹുല്‍ ചഹര്‍ ശക്തമായി അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ ഔട്ട് വിളിച്ചില്ല. പിന്നാലെ സണ്‍ഗ്ലാസ് നിലത്തേക്ക് എറിഞ്ഞ രാഹുല്‍ ചഹര്‍ അമ്പയറോട് ദേഷ്യത്തില്‍ സംസാരിക്കുന്നതും കാണാം. പിന്നാലെ നിലത്ത് നിന്ന് തന്റെ സണ്‍ഗ്ലാസ് എടുത്ത രാഹുല്‍ ചഹര്‍ തന്റെ ഓവര്‍ പൂര്‍ത്തിയാക്കി. 

അഭിമന്യു ഈശ്വരന് സെഞ്ചുറി 

സൗത്ത് ആഫ്രിക്ക എ മുന്‍പില്‍ വെച്ച കൂറ്റന്‍ സ്‌കോറിന് മറുപടിയുമായി ഇന്ത്യ. അഭിമന്യു ഈശ്വരന്റെ സെഞ്ചുറി കരുത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 308 റണ്‍സിലേക്ക് എത്തി. 209 പന്തില്‍ നിന്ന് അഭിമന്യു 103 റണ്‍സ് നേടി. എന്നാല്‍ ഇന്ത്യ എ ക്യാപ്റ്റന്‍ പ്രിയങ്ക് പഞ്ചലിന് സെഞ്ചുറി നഷ്ടമായി. 96 റണ്‍സ് എടുത്ത് പ്രിയങ്ക് പുറത്തായി. രണ്ടാം വിക്കറ്റില്‍ പ്രിയങ്കും അഭിമന്യുവും ചേര്‍ന്ന് 142 റണ്‍സിന്റെ കൂട്ടുകെട്ട് കണ്ടെത്തി. 

പൃഥ്വി ഷായ 45 പന്തില്‍ നിന്ന് 48 റണ്‍സ് നേടി. ഹനുമാ വിഹാരി 53 പന്തില്‍ നിന്ന് 25 റണ്‍സും നേടി പുറത്തായി. ഇന്ത്യയുടെ ഡിസംബറിലെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ ടെസ്റ്റ് ടീമില്‍ സ്ഥാനം ലക്ഷ്യമിടുന്നവരാണ് പൃഥ്വി ഷായും ഹനുമാ വിഹാരിയും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍