കായികം

രോഹിത് ശര്‍മയെ ഒഴിവാക്കുമോ? വിവാദം ചികഞ്ഞ് പാക് മാധ്യമ പ്രവര്‍ത്തകന്‍, തിരിച്ചടിച്ച് ഇന്ത്യന്‍ നായകന്‍ -വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ദുബൈ: രോഹിത് ശര്‍മയെ ടീമില്‍നിന്ന് ഒഴിവാക്കുമോയെന്ന പാക് മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തോട് കടുത്ത ഭാഷയില്‍ പ്രതികരിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. പാകിസ്ഥാനുമായുള്ള മത്സരം തോറ്റതിനു പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പാക് മാധ്യമ പ്രവര്‍ത്തകര്‍ വിവാദം ചികഞ്ഞത്. കോഹ്ലി പക്ഷേ, കടുത്ത ഭാഷയില്‍ തന്നെ തിരിച്ചടിച്ചു.

പാകിസ്ഥാനെതിരായ മത്സരത്തിലെ തോല്‍വി കടുത്തതാണെങ്കിലും അത് ലോകാവസാനമൊന്നുമല്ലെന്ന് കോഹ്‌ലി പറഞ്ഞു. ഇതിനിടെയാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മയുടെ മോശം ഫോമുമായി ബന്ധപ്പെട്ട് പാക് മാധ്യമ പ്രവര്‍ത്തകന്‍ കോലിക്കു മുന്നില്‍ ചോദ്യവുമായി എത്തിയത്.

രോഹിത്തിനു പകരം ഇഷാന്‍ കിഷനെ കളിപ്പിക്കുമോ?

ഈ മത്സരത്തില്‍ മോശം പ്രകടനം കാഴ്ചവച്ച രോഹിത് ശര്‍മയെ തഴഞ്ഞ് പകരം ഇഷാന്‍ കിഷനെ കളിപ്പിക്കാമായിരുന്നുവെന്ന് തോന്നിയോ എന്നായിരുന്നു ചോദ്യം. ഒരു മിനിറ്റു പോലും സമയമെടുത്തില്ല, കോഹ്ലിയുടെ മറുപടിക്ക്.

'ആഹാ, വളരെ നല്ല ചോദ്യം. ഇതേക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ് സര്‍? ഏറ്റവും മികച്ചതെന്നു തോന്നിയ ടീമിനെയാണ് ഞാന്‍ കളത്തിലിറക്കിയത്' 

'ഞാന്‍ നിങ്ങളോട് ഒരു കാര്യം ചോദിക്കട്ടെ? രാജ്യാന്തര ട്വന്റി20 മത്സരത്തില്‍നിന്ന് നിങ്ങളാണെങ്കില്‍ രോഹിത് ശര്‍മയെ പുറത്തിരുത്തുമോ? നിങ്ങള്‍ അദ്ദേഹത്തെ തഴയുമോ? നിങ്ങള്‍ക്ക് വിവാദമാണ് ആവശ്യമെങ്കില്‍ അത് ആദ്യമേ പറയണം. അതിന് അനുസരിച്ച് ഞാന്‍ ഉത്തരം പറയാം. എന്തൊരു ചോദ്യമാണിത്, അവിശ്വസനീയം' -കോഹ്‌ലി പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്