കായികം

'ട്വന്റി20 ലോക കിരീടം ഇന്ത്യ നേടും', ആരാധകരോട് ആരവം ഉയര്‍ത്താന്‍ വീരേന്ദര്‍ സെവാഗ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ട്വന്റി20 ലോക കിരീടം ഇന്ത്യ സ്വന്തമാക്കുമെന്ന് മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. തോല്‍വി വഴങ്ങി നില്‍ക്കുന്ന ഈ സമയമാണ് നമ്മള്‍ ടീമിനെ പിന്തുണയ്‌ക്കേണ്ടത് എന്നും സെവാഗ് പറഞ്ഞു. 

ട്വന്റി20 ലോകകപ്പ് ഇന്ത്യ ജയിക്കുമെന്നാണ് ഞാന്‍ പറയുക. അതിനായി മെച്ചപ്പെട്ട ക്രിക്കറ്റ് കളിക്കുക മാത്രമാണ് അവര്‍ ചെയ്യേണ്ടത്. ജയിക്കുമ്പോള്‍ എല്ലായ്‌പ്പോഴും നമ്മള്‍ അവര്‍ക്ക് വേണ്ടി ആരവം ഉയര്‍ത്തുന്നു. തോല്‍ക്കുമ്പോള്‍ അതിലും കൂടുതല്‍ നമ്മള്‍ അവരെ പിന്തുണയ്‌ക്കേണ്ടതുണ്ട്. ഞാന്‍ വിശ്വസിക്കുന്നത് ഇന്ത്യക്ക് ട്വന്റി20 ലോക കിരീടം നേടാനാവും എന്നാണ്, സെവാഗ് പറഞ്ഞു. 

ന്യൂസിലാന്‍ഡിന് എതിരെ ഇന്ത്യക്ക് ജീവന്‍മരണ പോരാട്ടം

പാകിസ്ഥാനോട് ആദ്യ മത്സരത്തില്‍ 10 റണ്‍സിന്റെ തോല്‍വി വഴങ്ങിയത് ഇന്ത്യക്ക് വലിയ തിരിച്ചടിയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ 152 റണ്‍സ് മാത്രമാണ് കണ്ടെത്താനായത്. വിക്കറ്റ് നഷ്ടപ്പെടുത്താതെ പാകിസ്ഥാന്‍ അനായാസം വിജയ ലക്ഷ്യം മറികടന്നു. 

ന്യൂസിലാന്‍ഡിന് എതിരെ ഞായറാഴ്ചയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇതിലും തോറ്റാല്‍ ഇന്ത്യയുടെ സെമി പ്രവേശനം പ്രയാസമാവും. ആദ്യ കളിയില്‍ പാകിസ്ഥാനോട് തോറ്റാണ് ന്യൂസിലാന്‍ഡും വരുന്നത്. അതിനാല്‍ ഇന്ത്യക്കും പാകിസ്ഥാനും ജീവന്‍ മരണ പോരാട്ടമാണ് ഞായറാഴ്ചത്തേത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല