കായികം

അതിവേഗം 1000 പിന്നിട്ട ക്യാപ്റ്റന്‍; വിരാട് കോഹ്‌ലിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ബാബര്‍ അസം

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ട്വന്റി20 റെക്കോര്‍ഡ് മറികടന്ന് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. ക്യാപ്റ്റന്‍ എന്ന നിലയില്‍ ട്വന്റി20യില്‍ ബാബര്‍ 1000 റണ്‍സ് പിന്നിട്ടു. കോഹ് ലിയേക്കാള്‍ വേഗത്തില്‍ ഇവിടെ 1000 തൊടുകയാണ് ബാബര്‍. 

പാകിസ്ഥാനെ ട്വന്റി20യില്‍ നയിച്ച 26 ഇന്നിങ്‌സില്‍ നിന്നാണ് ബാബര്‍ 1000 റണ്‍സ് കണ്ടെത്തിയത്. ട്വന്റി20യില്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ സ്ഥാനത്ത് നിന്ന് 30 ഇന്നിങ്‌സുകള്‍ ആണ് കോഹ് ലിക്ക് 1000 റണ്‍സ് കണ്ടെത്താനായി വേണ്ടിവന്നത്. 

31 ഇന്നിങ്‌സില്‍ നിന്ന് ക്യാപ്റ്റനായി ട്വന്റി20യില്‍ 1000 റണ്‍സ് കണ്ടെത്തിയ സൗത്ത് ആഫ്രിക്കയുടെ ഡുപ്ലസിസ് ആണ് മൂന്നാം സ്ഥാനത്ത്. നാലാമത് 32 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടത്തിലേക്ക് എത്തിയ ആരോണ്‍ ഫിഞ്ചും. 36 ഇന്നിങ്‌സില്‍ നിന്നാണ് കെയ്ന്‍ വില്യംസണ്‍ 36 റണ്‍സ് കണ്ടെത്തിയത്. 

ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാന് മൂന്നാം ജയം

ട്വന്റി20 ലോകകപ്പിലെ തുടര്‍ച്ചയായ മൂന്നാം ജയത്തിലേക്കാണ് പാകിസ്ഥാന്‍ എത്തിയത്. അഫ്ഗാനിസ്ഥാന് എതിരെ മുഹമ്മദ് റിസ്വാനെ തുടക്കത്തിലെ നഷ്ടമായെങ്കിലും ബാബറും ഫഖറും ചേര്‍ന്ന് പാകിസ്ഥാന്‍ ചെയ്‌സിങ്ങിന് അടിത്തറയിട്ടു. 19ാം ഓവറില്‍ തുടരെ സിക്‌സ് പറത്തി ആസിഫ് ഒരോവര്‍ ബാക്കി നില്‍ക്കെ പാകിസ്ഥാനെ ലക്ഷ്യത്തിലെത്തിച്ചു. 

47 പന്തില്‍ നിന്ന് ബാബര്‍ അസം 51 റണ്‍സ് നേടി. അഫ്ഗാനിസ്ഥാന് എതിരായ ജയത്തോടെ ലോകകപ്പ് സെമി പാകിസ്ഥാന്‍ ഉറപ്പിക്കുകയാണ്. ഇനി രണ്ട് മത്സരങ്ങള്‍ കൂടിയാണ് പാകിസ്ഥാന് ഇനി ബാക്കിയുള്ളത്. നമീബിയയും സ്‌കോട്‌ലാന്‍ഡും ആണ് പാകിസ്ഥാന്റെ എതിരാളികള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു