കായികം

'രഹാനെയുടെ ഫോമിൽ ഒരു ആശങ്കയും ഇല്ല; അ​ദ്ദേ​ഹം ടീമിലെ നിർണായക സാന്നിധ്യം'- വൈസ് ക്യാപ്റ്റനെ പിന്തുണച്ച് ഇന്ത്യയുടെ ബാറ്റിങ് കോച്ച്

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ട് പര്യടനത്തില്‍ നാലാം ടെസ്റ്റിലും മികച്ച ഫോം കണ്ടെത്താന്‍ കഴിയാതെ ഉഴലുകയാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായ അജിന്‍ക്യ രഹാനെ. താരത്തെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത് ഇപ്പോള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുമ്പോള്‍ അതിനെയെല്ലാം തള്ളി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ ബാറ്റിങ് കോച്ച് വിക്രം റാത്തോഡ്. 

രഹാനെ തിരിച്ചെത്തുന്ന കാര്യത്തില്‍ റാത്തോഡിന് സംശയമില്ല. ഫോമില്ലാതെ ഉഴറിയ പൂജാര തിരിച്ചെത്തിയത് പോലെ രഹാനെയും മടങ്ങിയെത്തുമെന്നാണ് റാത്തോഡ് പറയുന്നത്. താരത്തിന്റെ ഫോം ഇന്ത്യന്‍ ടീമിനെ ഒരു തരത്തിലും ആശങ്കപ്പെടുത്തുന്നില്ലെന്നും ശക്തമായി തിരിച്ചെത്താന്‍ സാധിക്കുന്ന പ്രതിഭയാണ് രഹാനെയെന്നും അദ്ദേഹത്തിന് ടീമില്‍ ഇപ്പോഴും നിര്‍ണായക റോളുണ്ടെന്നും ബാറ്റിങ് കോച്ച് പറയുന്നു. 

'ഇപ്പോള്‍ മാത്രമല്ല, ഞാന്‍ നേരത്തെയും ഇക്കാര്യം വ്യക്തമാക്കിയതാണ്. നിങ്ങള്‍ ക്രിക്കറ്റ് കളിയ്ക്കുന്ന കാലത്ത് റണ്‍സ് കണ്ടെത്താന്‍ സാധിക്കാത്ത ഘട്ടങ്ങള്‍ ഉണ്ടാകും. ഒരു ടീമെന്ന നിലയില്‍ ഇത്തരം ഘട്ടങ്ങളില്‍ താരത്തെ പിന്തുണയ്ക്കുന്ന സമീപനമാണ് ഞങ്ങള്‍ സ്വീകരിക്കേണ്ടത്. കഴിയുന്നത്ര പിന്തുണ അവര്‍ക്ക് നല്‍കുക.' 

'പൂജാരയ്ക്ക് ഞങ്ങള്‍ സമയം നല്‍കി. മോശം ഫോമിനെ മറികടന്ന് അദ്ദേഹം രണ്ട് സുപ്രധാന ഇന്നിങ്‌സുകള്‍ ഇന്ത്യയ്ക്കായി കളിച്ചു. അതുകൊണ്ടു തന്നെ രഹാനെയുടെ ഫോമില്‍ ഇന്ത്യന്‍ സംഘത്തിന് ഒരു ആശങ്കയുമില്ല'- റാത്തോഡ് വ്യക്തമാക്കി. 

ഇംഗ്ലണ്ടിനെതിരെ നാല് ടെസ്റ്റുകളില്‍ നിന്നായി 109 റണ്‍സ് മാത്രമാണ് രഹാനെയ്ക്ക് നേടാന്‍ സാധിച്ചത്. ശരാശരി 15.57. നിലവില്‍ ഇന്ത്യന്‍ ടീമിലെ ബാറ്റ്‌സ്മാന്‍മാരില്‍ ഏറ്റവും കുറച്ച് റണ്‍സ് കണ്ടെത്തിയ താരവും രഹാനെയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍

പ്ലാസ്റ്ററിട്ട കൈയ്യുമായി റെഡ് കാർപറ്റിൽ തിളങ്ങി ഐശ്വര്യ, ഒപ്പം നടന്ന് ആരാധ്യയും

പ്ലേ ഓഫിലെ നാലാമന്‍ ആര്? ചെന്നൈ- ബംഗളൂരു പോര് വിധി പറയും