കായികം

'2008ല്‍ ഇംഗ്ലണ്ട് കാണിച്ച മനസ് മറക്കരുത്'; ബിസിസിഐ തീരുമാനത്തെ സ്വാഗതം ചെയ്ത് ഗാവസ്‌കര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മാഞ്ചസ്റ്റര്‍ ടെസ്റ്റ് റിഷെഡ്യൂള്‍ ചെയ്യാനുള്ള ബിസിസിഐ തീരുമാനത്തെ പിന്തുണച്ച് സുനില്‍ ഗാവസ്‌കര്‍. 2008ലെ മുംബൈ തീവ്രവാദി ആക്രമണത്തിന് ശേഷം ഇന്ത്യന്‍ പര്യടനത്തിന് തയ്യാറായ ഇംഗ്ലണ്ടിന്റെ മനസ് മറക്കരുത് എന്നാണ് ഗാവസ്‌കര്‍ ഇവിടെ ഓര്‍മിപ്പിക്കുന്നത്. 

ടെസ്റ്റ് റീഷെഡ്യൂള്‍ ചെയ്യുക എന്നതാണ് ശരിയായ വഴി. 26-11ലെ തീവ്രവാദി ആക്രമണത്തിന് ശേഷം ഇംഗ്ലണ്ടിന് ഇന്ത്യയിലേക്ക് വരാതിരിക്കാമായിരുന്നു. ഇവിടെ സുരക്ഷിതത്വം തോന്നുന്നില്ലെന്ന് അവര്‍ക്ക് പറയാമായിരുന്നു. കെവിന്‍ പീറ്റേഴ്‌സന്‍ നേതൃത്വം നല്‍കിയ ടീമിനെ മറക്കരുത്, ഗാവസ്‌കര്‍ പറഞ്ഞു. 

അവിടെ പീറ്റേഴ്‌സന്‍ ഇന്ത്യയിലേക്ക് വരാന്‍ തയ്യാറായില്ലായിരുന്നു എങ്കില്‍ അവിടെ കഴിഞ്ഞാനെ. എന്നാല്‍ പീറ്റേഴ്‌സന്‍ വരാന്‍ തയ്യാറാവുകയും മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. അതിലൂടെയാണ് 380 റണ്‍സ് അവസാന ദിനം ചെയ്‌സ് ചെയ്ത് വലിയ ജയത്തിലേക്ക് ഇന്ത്യക്ക് എത്താനായത്.ഇസിബിയുടെ ആ സമയത്തെ മനസ് ഒരിക്കലും മറക്കാന്‍ പാടില്ല. 

ഇന്ത്യന്‍ ക്യാംപില്‍ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് മാഞ്ചസ്റ്റര്‍ ടെസ്റ്റ് മാറ്റിവെച്ചത്. ഇന്ത്യ ടെസ്റ്റില്‍ നിന്ന് പിന്മാറി. അതിനാല്‍ ഇന്ത്യയെ ടെസ്റ്റില്‍ വിജയിയായി പ്രഖ്യാപിച്ചു എന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പിന്നാലെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഈ പ്രസ്താവന തിരുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്