കായികം

ഡല്‍ഹിക്കെതിരെ ആദ്യ പന്തില്‍ വിക്കറ്റ്; പഞ്ചാബിന് എതിരെ നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങി കാര്‍ത്തിക് ത്യാഗി 

സമകാലിക മലയാളം ഡെസ്ക്

ദുബായ്: പഞ്ചാബ് കിങ്‌സിന് എതിരെ നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങി രാജസ്ഥാന്‍ റോയല്‍സ് പേസര്‍ കാര്‍ത്തിക് ത്യാഗി. ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ താന്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ത്യാഗി വിക്കറ്റ് വീഴ്ത്തി. 

എട്ട് റണ്‍സ് മാത്രം എടുത്ത് നിന്ന ശിഖര്‍ ധവാനെയാണ് കാര്‍ത്തിക് ത്യാഗി മടക്കിയത്. ഇതോടെ മൂന്ന് ഓവറില്‍ 18 റണ്‍സിലേക്ക് എത്തിയപ്പോള്‍ തന്നെ ഡല്‍ഹിക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. കഴിഞ്ഞ കളിയില്‍ പഞ്ചാബ് കിങ്‌സിന് എതിരെ അവസാന ഒവറില്‍ നാല് റണ്‍സ് പ്രതിരോധിച്ച ത്യാഗി ശ്രദ്ധ പിടിച്ചിരുന്നു. 

ഒരു റണ്‍ മാത്രമാണ് അവസാന ഓവറില്‍ ത്യാഗി വഴങ്ങിയത്. രണ്ട് വിക്കറ്റും ആ ഓവറില്‍ വീഴ്ത്തി. ഡല്‍ഹിക്കെതിരെ തന്റെ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ ത്യാഗി വിക്കറ്റ് നേടുകയായിരുന്നു. ബ്ലോക്ക് ചെയ്യാനുള്ള ധവാന്റെ ശ്രമം തകര്‍ത്ത് ഇന്‍സൈഡ് എഡ്ജ് ആയി പന്ത് സ്റ്റംപ് ഇളക്കുകയായിരുന്നു. 

ഫോമില്‍ നില്‍ക്കുന്ന ധവാനെ തുടക്കത്തില്‍ തന്നെ മടക്കാനായത് രാജസ്ഥാന് നേട്ടമാണ്. ഡല്‍ഹിക്കെതിരെ ടോസ് നേടിയ സഞ്ജു ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ധവാന്‍ മടങ്ങിയതിന് തൊട്ടുപിന്നാലെ ചേതന്‍ ശര്‍മ പൃഥ്വി ഷായേയും കൂടാരം കയറ്റി.10 റണ്‍സ് എടുത്താണ് പൃഥ്വി ഷാ ലിവിങ്സ്റ്റണിന് ക്യാച്ച് നല്‍കി മടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

രണ്ടാമന്‍ ആര്? ഐപിഎല്ലില്‍ ഇന്ന് തീ പാറും!

യുദ്ധ രം​ഗത്ത് 10,000 പേർ, ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ രം​ഗങ്ങൾ; ആവേശമാകാൻ 'കങ്കുവ'

പ്രണയത്തില്‍ ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ, മോഹന്‍ലാല്‍ എത്തിയത് അവിചാരിതമായി: ബ്ലെസി

കരള്‍ വീക്കത്തിന് വരെ കാരണമാകാം, രോ​ഗം ബാധിച്ച് രണ്ടാഴ്ച നിർണായകം; മഞ്ഞപ്പിത്ത ബാധിതർ അതീവ ജാ​ഗ്രത പാലിക്കണം