കായികം

തുടര്‍ തോല്‍വികളിലെ നിരാശ; വിരമിക്കല്‍ സൂചന നല്‍കി മുഹമ്മദ് സല

സമകാലിക മലയാളം ഡെസ്ക്

കെയ്‌റോ: ദേശിയ ടീമില്‍ നിന്ന് വിരമിക്കുമെന്ന സൂചനയുമായി ഈജിപ്ത് താരം മുഹമ്മദ് സല. ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടാതെ ഈജിപ്ത് ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെയാണ് ലിവര്‍പൂളിന്റെ മുന്നേറ്റ നിര താരത്തില്‍ നിന്ന് വിരമിക്കല്‍ സൂചന വരുന്നത്. 

ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് ജേതാക്കളായ സെനഗലിനോടാണ് ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ തോറ്റ് ഈജിപ്ത് പുറത്തായത്. ഷൂട്ടൗട്ടിലായിരുന്നു സെനഗലിന്റെ ജയം. തോല്‍വിക്ക് പിന്നാലെ സഹതാരങ്ങളോട് ലോക്കര്‍ റൂമില്‍ വെച്ച് സംസാരിക്കുമ്പോഴാണ് സല വിരമിക്കലിന്റെ സൂചന നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കൂടെ കളിച്ചിട്ടുള്ളതില്‍ ഏറ്റവും മികച്ച സംഘമാണ് ഇത്‌

ഞാന്‍ കൂടെ കളിച്ചിട്ടുള്ളതില്‍ ഏറ്റവും മികച്ച സംഘമാണ് നിങ്ങളുടേത്. നിങ്ങള്‍ക്കൊപ്പം കളിക്കാനായതില്‍ എനിക്ക് അഭിമാനമുണ്ട്, ഞാന്‍ ഇനി നിങ്ങള്‍ക്കൊപ്പം കളിച്ചാലും ഇല്ലെങ്കിലും എന്നാണ് 29കാരനായ സല സഹതാരങ്ങളോട് പറഞ്ഞത്. 

ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സിലും പിന്നാലെ ലോകകപ്പ് യോഗ്യതാ മത്സരത്തിലും തോല്‍വി നേരിട്ടതിന്റെ നിരാശയിലാണ് സല വിരമിക്കലിന് ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകകപ്പ് യോഗ്യതാ മത്സരത്തിലെ സെനഗലിന് എതിരായ ഷൂട്ടൗട്ടില്‍ സല പെനാല്‍റ്റി പാഴാക്കിയിരുന്നു. 

അതിനിടയില്‍ സെനഗലിന് എതിരായ കളിയില്‍ ഈജിപ്ത് താരങ്ങളുടെ മുഖത്ത് ലേസര്‍ അടിച്ച സംഭവവും വിവാദമാവുന്നു. ഈജിപ്ത് താരങ്ങളുടെ ശ്രദ്ധ കളയാനാണ് ഇങ്ങനെ ചെയ്തത് എന്നാണ് ആരോപണം. ഇതിനാല്‍ സെനഗലിന് എതിരായ മത്സരം വീണ്ടും നടത്തണം എന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

പറന്നത് 110 മീറ്റര്‍! ധോനിയുടെ വിട വാങ്ങല്‍ സിക്‌സ്? (വീഡിയോ)

70ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

കൊടും ചൂട്, ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട്

വാര്‍ത്തകളില്‍ നിറയാനുള്ള അടവെന്ന് കരണ്‍: താരപുത്രനു വേണ്ടി തന്നെ ഒഴിവാക്കിയ അനുഭവം പറഞ്ഞ് രാജ്കുമാര്‍ റാവു