കായികം

കിരീടം നേടുന്ന ടീമിന് 319 കോടി രൂപ; ഖത്തര്‍ ലോകകപ്പിലെ സമ്മാന തുക പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

ദോഹ: ഖത്തര്‍ ലോകകപ്പിന്റെ സമ്മാന തുക പ്രഖ്യാപിച്ചു. ലോക കിരീടത്തില്‍ മുത്തമിടുന്ന ടീമിനെ കാത്തിരിക്കുന്നത് 319 കോടി രൂപ. ലോകകപ്പിന് യോഗ്യത നേടിയ ഓരോ ടീമിനും 11 കോടിയോളം രൂപ ലഭിക്കും. 

രണ്ടാം സ്ഥാനക്കാരാവുന്ന ടീമിനെ കാത്തിരിക്കുന്നത് 227 കോടി രൂപയാണ്. മൂന്നാം സ്ഥാനക്കാര്‍ക്ക് സമ്മാനം 205 കോടി രൂപയും. 189 കോടി രൂപയാണ് നാലാം സ്ഥാനത്ത് എത്തുന്ന ടീമിന് ലഭിക്കുന്നത്. അഞ്ച് മുതല്‍ എട്ട് വരെ സ്ഥാനത്ത് എത്തുന്ന ടീമുകള്‍ക്ക് 129 കോടി രൂപ വീതം ലഭിക്കും. 

ഗ്രൂപ്പ് ഘട്ടം കടക്കാനാവാതെ പോകുന്ന ടീമുകള്‍ക്ക് 68 കോടി രൂപയോളം

9 മുതല്‍ 16 വരെ സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ക്ക് 98 കോടി രൂപ വീതമാണ് ലഭിക്കുക. ഗ്രൂപ്പ് ഘട്ടം കടക്കാനാവാതെ പോവുന്ന ടീമുകള്‍ക്കും സമ്മാന തുക ലഭിക്കും. അവസാന 16ലേക്ക് എത്താന്‍ കഴിയാതെ പോകുന്ന ടീമുകള്‍ക്ക് 68 കോടി രൂപയോളം ലഭിക്കും. 

ഖത്തര്‍ ലോകകപ്പിലൂടെ അയ്യായിരം കോടി രൂപയോളമാണ് ഖത്തര്‍ ലോകകപ്പിലൂടെ ഫിഫ വരുമാനമായി ലക്ഷ്യമിടുന്നത്. ഖത്തര്‍ ലോകകപ്പിന്റെ ഷെഡ്യൂളും പുറത്തു വന്ന് കഴിഞ്ഞു. നാല് വീതം ടീമുകളുമായി 8 ഗ്രൂപ്പുകളാണ് ഉണ്ടാവുക. ഇതില്‍ ഗ്രൂപ്പ് ഇയാണ് ഏറ്റവും കടുപ്പമേറിയതായി വിലയിരുത്തപ്പെടുന്നത്. സ്‌പെയ്‌നും ജര്‍മനിയും ഗ്രൂപ്പ് ഇയില്‍ വരുന്നു. നവംബര്‍ 21നാണ് ഉദ്ഘാടന മത്സരം. ഇവിടെ ആതിഥേയരായ ഖത്തറും യുറുഗ്വേയും ഏറ്റുമുട്ടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം; മന്ത്രിയുമായി സംഘടനകളുടെ ചര്‍ച്ച നാളെ

ചങ്ങനാശേരിയില്‍ വീടുകള്‍ കുത്തിത്തുറന്ന് മോഷണം; 2.5 ലക്ഷം രൂപയും സ്വര്‍ണവും കവര്‍ന്നു

സ്വന്തമായി വീടോ, വാഹനമോ ഇല്ല; കൈവശം 52,000 രൂപയും നാല് സ്വര്‍ണമോതിരങ്ങളും; സ്ഥിരനിക്ഷേപം 2.85കോടി; മോദിയുടെ ആസ്തിവിവരങ്ങള്‍

സിപിഎം ലോക്കല്‍ സെക്രട്ടറിയെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം മൂലം; 2000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു

എസ്ബിഐയില്‍ തൊഴിലവസരം, 12,000 പേരെ നിയമിക്കും; 85 ശതമാനവും എന്‍ജിനീയറിങ് ബിരുദധാരികള്‍