കായികം

ഹര്‍ഷല്‍ പട്ടേലിന്റെ സഹോദരി മരിച്ചു; ബയോ ബബിള്‍ വിട്ട് ബാംഗ്ലൂര്‍ താരം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പേസര്‍ ഹര്‍ഷല്‍ പട്ടേലിന്റെ സഹോദരി അന്തരിച്ചു. മുംബൈ ഇന്ത്യന്‍സിന് എതിരായ മത്സരത്തിന് പിന്നാലെ ബയോ ബബിളില്‍ നിന്ന് പുറത്ത് വന്ന് ഹര്‍ഷല്‍ വീട്ടിലേക്ക് മടങ്ങി. 

മുംബൈ ഇന്ത്യന്‍സിന് എതിരായ കളിക്കിടയിലാണ് സഹോദരിയുടെ മരണ വാര്‍ത്ത ഹര്‍ഷലിനെ തേടിയെത്തിയത്. ഇതോടെ ടീമിനൊപ്പം പുനെയില്‍ നിന്ന് മുംബൈയിലേക്ക് പോകാതെ ഹര്‍ഷല്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. 

ചെന്നൈയാണ് 12ന് ബാംഗ്ലൂരിന്റെ എതിരാളികള്‍

മുംബൈ ഇന്ത്യന്‍സിന് എതിരെ ഹര്‍ഷല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ഏപ്രില്‍ 12നാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ അടുത്ത മത്സരം. ഈ മത്സരത്തിന്റെ സമയമാവുമ്പോള്‍ ഹര്‍ഷല്‍ ടീമിലേക്ക് തിരികെ എത്തും. ചെന്നൈയാണ് 12ന് ബാംഗ്ലൂരിന്റെ എതിരാളികള്‍. 

കഴിഞ്ഞ വര്‍ഷമാണ് ഹര്‍ഷല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. 8 ട്വന്റി20 മത്സരങ്ങള്‍ ഇന്ത്യന്‍ കുപ്പായത്തില്‍ ഹര്‍ഷല്‍ കളിച്ച് കഴിഞ്ഞു. 11 വിക്കറ്റാണ് ഹര്‍ഷല്‍ ഇന്ത്യക്കായി വീഴ്ത്തിയത്. 2012 മുതല്‍ ഐപിഎല്ലിന്റെ ഭാഗമാണ് 31കാരനായ ഹര്‍ഷല്‍. എന്നാല്‍ 67 മത്സരങ്ങള്‍ മാത്രമാണ് ഇതുവരെ കളിക്കാനായത്. വീഴ്ത്തിയത് 84 വിക്കറ്റും. 

ഈ വാര്‍ത്ത കൂടി വായിക്കൂ,

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍