കായികം

'ക്യാപ്റ്റനല്ല, ഹിറ്റ്മാന്‍ ആണ്, ബാറ്റ് ചെയ്യുമ്പോള്‍ അത് ഓര്‍ക്കണം'; രോഹിത്തിന്‌ സെവാഗിന്റെ ഉപദേശം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സ്‌കോര്‍ ഉയര്‍ത്താന്‍ കഴിയാതെ നില്‍ക്കുന്ന മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ഉപദേശവുമായി മുന്‍ താരം വീരേന്ദര്‍ സെവാഗ്. ബാറ്റ് ചെയ്യുമ്പോള്‍ ക്യാപ്റ്റന്‍ ആണെന്നല്ല ഹിറ്റ്മാന്‍ ആണെന്നാണ് രോഹിത് ഓര്‍മിക്കേണ്ടത് എന്ന് സെവാഗ് പറഞ്ഞു. 

ചെന്നൈ ചെയ്തത് പോലെ തങ്ങളുടെ ബൗളര്‍മാര്‍ക്കായി സ്‌കോര്‍ ബോര്‍ഡിലേക്ക് എക്‌സ്ട്രാ റണ്‍സ് ചേര്‍ക്കുകയാണ് മുംബൈ ചെയ്യേണ്ടത്. അവരുടെ ബൗളിങ് യൂണിറ്റ് വെച്ച് ബാറ്റേഴ്‌സ് 160-170 റണ്‍സ് സ്‌കോര്‍ ചെയ്തത് കൊണ്ട് കാര്യമില്ല. ബുമ്രയ്ക്ക് എല്ലാം ഒറ്റക്ക് ചെയ്യാനാവില്ല, സെവാഗ് ചൂണ്ടിക്കാണിക്കുന്നു. 

ബാറ്റ് ചെയ്യാനായി ഇറങ്ങുമ്പോള്‍ രോഹിത് ശര്‍മ താന്‍ ക്യാപ്റ്റനാണ് എന്നത് മറക്കണം. ഹിറ്റ്മാന്‍ ആണ് താന്‍ എന്നത് ഓര്‍മിക്കുകയും അറിയുകയും വേണം. സൂര്യകുമാര്‍ യാദവ് നന്നായി ബാറ്റ് ചെയ്യുന്നു. ക്രീസില്‍ ഉള്ളപ്പോള്‍ ആധിപത്യം പുലര്‍ത്തി കളിക്കുന്നു. എന്നാല്‍ അവരുടെ മൂന്ന് മുന്‍നിര ബാറ്റേഴ്‌സിന് ഡെത്ത് ഓവര്‍ വരെ ക്രീസില്‍ നില്‍ക്കേണ്ടതുണ്ട്. 

വാലറ്റത്തിനൊപ്പം നിന്ന് കളിക്കാന്‍ ഒരു ബാറ്റര്‍ മാത്രം ഉണ്ടായിട്ട് കാര്യമില്ല. അങ്ങനെ വന്നാല്‍ താന്‍ ബൗണ്ടറിക്ക് ശ്രമിക്കണോ അതോ സിംഗിള്‍ എടുത്താല്‍ മതിയോ എന്ന കണ്‍ഫ്യൂഷന്‍ വരും എന്നും സെവാഗ് ചൂണ്ടിക്കാണിക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ