കായികം

ലാംഗറിന്റെ പിന്‍ഗാമി ആന്‍ഡ്ര്യൂ മക്‌ഡൊണാള്‍ഡ്; പുതിയ പരിശീലകനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ആന്‍ഡ്ര്യു മക്‌ഡൊണാള്‍ഡ് ഓസ്‌ട്രേലിയയുടെ പരിശീലകന്‍. ലാംഗര്‍ പടിയിറങ്ങിയതിന് ശേഷം ആന്‍ഡ്ര്യു മക്‌ഡൊണാള്‍ഡ് ആയിരുന്ന താത്കാലിക പരിശീലകന്‍. പാകിസ്ഥാന്‍ ഓസീസ് ടീം പുറത്തെടുത്ത മികവ് ചൂണ്ടിയാണ് അദ്ദേഹത്തെ ഫുള്‍ ടൈം ക്യാപ്റ്റനായി പ്രഖ്യാപിച്ചിരിക്കുന്നത്. 

ഈ റോളിലേക്ക് പല പ്രഗത്ഭരേയും ഞങ്ങള്‍ ഇന്റര്‍വ്യു ചെയ്തു. എന്നാല്‍ താനൊരു മികച്ച പരിശീലകനാണ് എന്ന് ആന്‍ഡ്ര്യു തെളിയിച്ചു. ഇതോടെ അദ്ദേഹം ഞങ്ങളുടെ ആദ്യ ചോയിസ് ആയി, ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പ്രസ്താവനയില്‍ പറയുന്നു. 

2019 മുതല്‍ ഓസ്‌ട്രേലിയയുടെ സഹ പരിശീലകനാണ് മക്‌ഡൊണാള്‍ഡ്. ഫെബ്രുവരിയില്‍ ലാംഗര്‍ രാജിവെച്ചതോടെ ഇടക്കാല പരിശീലകനായി. അദ്ദേഹത്തിന് കീഴില്‍ പാകിസ്ഥാനില്‍ മൂന്ന് ടെസ്റ്റുകളുടെ പരമ്പര ഓസ്‌ട്രേലിയ 1-0ന് നേടി. എന്നാല്‍ ഏകദിന പരമ്പര 1-2ന് നഷ്ടപ്പെട്ടു. കളിച്ച ഒരു ട്വന്റി20യില്‍ ജയം നേടുകയും ചെയ്തു.

മുഖ്യ പരിശീലക സ്ഥാനത്ത് നാല് വര്‍ഷത്തേക്കാണ് ആന്‍ഡ്ര്യു മക്‌ഡൊണാള്‍ഡുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കരാര്‍. ട്വന്റി20 ലോക കിരീടവും,ആഷസ് പരമ്പരയും ജയിച്ചതിന് പിന്നാലെ ആയിരുന്നു ലാംഗറിന്റെ രാജി. പാറ്റ് കമിന്‍സ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ പരസ്യമായി തന്നെ പിന്തുണക്കാതിരുന്നതോടെയാണ് ലാംഗര്‍ രാജിവെച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി

മൂന്ന് ഭാവത്തിൽ അജിത്തിന്റെ മാസ് അവതാരം: 'ഗുഡ് ബാഡ് അഗ്ലി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കിര്‍ഗിസ്ഥാനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിദേശികള്‍ക്ക് നേരെ ആക്രമണം,ആശങ്ക