കായികം

‘ബട്‌ലറെ കണ്ട് സഹ താരങ്ങൾ പഠിക്കണം‘- അശ്വിനെ ‘കുത്തി‘ യുവരാജ്? കട്ട കലിപ്പിൽ ആരാധകർ!

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ട്വിറ്ററിൽ ഒരു കുറിപ്പ് ഇട്ടതിന് പിന്നാലെ പുലിവാൽ പിടിച്ച് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് – ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിനു പിന്നാലെ യുവരാജ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പരാമർശത്തെച്ചൊല്ലിയാണ് വിവാദം. രാജസ്ഥാൻ താരം ജോസ് ബട്‌ലറിനെ അഭിനന്ദിച്ചുകൊണ്ടാണ് ട്വീറ്റ്. എന്നാൽ അതിൽ രവിചന്ദ്രൻ അശ്വിനെ പരോക്ഷമായി ട്രോളുന്നില്ലേ എന്ന സംശയവുമായി ആരാധകർ എത്തിയതോടെയാണ് സംഭവം എയറിലായത്. 

‘ക്രിക്കറ്റ് കളിയിൽ നമുക്ക് ഇപ്പോഴും ജോസ് ബട്‌ലറിനെപ്പോലുള്ള ചില മാന്യൻമാരുണ്ട്. മറ്റുള്ള കളിക്കാർ അദ്ദേഹത്തെ കണ്ടു പഠിക്കണം, പ്രത്യേകിച്ചും സഹ താരങ്ങൾ’ – യുവരാജ് ട്വിറ്ററിൽ കുറിച്ചു.

കുറിപ്പിൽ ‘സഹ താരങ്ങൾ ബട്‌ലറിനെ കണ്ടു പഠിക്കണം’ എന്ന പരാമർശമാണ് ആരാധകരെ ചൊടിപ്പിച്ചത്. ഈ പരാമർശം അശ്വിനെ ഉന്നമിട്ടാണെന്നാണ് ആരാധകരുടെ വിമർശനം. യുവരാജിനെപ്പോലൊരു താരത്തിൽ നിന്ന് ഇത്തരമൊരു പരാമർശം പ്രതീക്ഷിച്ചില്ലെന്നും ആരാധകർ പറയുന്നു. 

‘റിട്ടയർ ചെയ്ത ചില സൂപ്പർ താരങ്ങളെ അൺഫോളോ ചെയ്യേണ്ടിവരുമെന്ന് തോന്നുന്നു. നമ്മൾ സ്നേഹിക്കുന്ന താരങ്ങൾക്കെതിരെ ഇവരെന്തിനാണ് വിദ്വേഷം പ്രചരിപ്പിക്കുന്നത്? നമുക്കായി ലോകകപ്പ് നേടിത്തന്ന, ഒട്ടേറെ മത്സരങ്ങൾ വിജയിപ്പിച്ച ഇവരെ നമ്മുടെ ഓർമകളിൽ നിന്നു കൂടി റിട്ടയർ ചെയ്യിക്കേണ്ടിവരും’ – ഒരു ആരാധകൻ ട്വിറ്ററിൽ കുറിച്ചു.

‘ഈ പരാമർശം അശ്വിനെ ഉദ്ദേശിച്ചാണെങ്കിൽ തീരെ മോശമായിപ്പോയി. സത്യത്തിൽ അശ്വിൻ ചെയ്യുന്നതാണ് ശരി. അദ്ദേഹം ഒരു ട്രെൻഡ്സെറ്ററാണ്’ – മറ്റൊരു ആരാധകൻ കുറിച്ചു. 

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു