കായികം

​ഗുജറാത്ത് ടൈറ്റൻസ് 'ടൈറ്റാക്കി'; രാജസ്ഥാന് 37 റൺസിന്റെ തോൽവി 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിന് 37 റൺസിന്റെ തോൽവി. ഗുജറാത്ത് ഉയർത്തിയ 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന്റെ ഇന്നിങ്സ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 155 റൺസിൽ അവസാനിച്ചു. ജോസ് ബട്‌ലർ ഒഴികെയുള്ള ബാറ്റ്സ്മാൻമാർ നിറംമങ്ങി.

24 പന്തിൽ മൂന്നു സിക്സും എട്ടു ഫോറും സഹിതം 54 റൺസെടുത്ത ഓപ്പണർ ജോസ് ബട്‌ലറുടെ ഇന്നിങ്സ് മാത്രമാണ് രാജസ്ഥാൻ ഇന്നിങ്സിൽ എടുത്തുപറയാനുള്ളത്. ജയത്തോടെ അഞ്ച് മത്സരങ്ങളിൽനിന്നു നാല് വിജയവുമായി ഗുജറാത്ത് പോയിന്റ് പട്ടികയിൽ ഒന്നാമതായി. ഒന്നാമതായിരുന്ന രാജസ്ഥാൻ, മൂന്നാമതായി.

ഇന്നിങ്സിന്റ രണ്ടാം ഓവറിൽതന്നെ രാജസ്ഥാന് ആദ്യ പ്രഹരമേറ്റു. ഓപ്പണർ ദേവ്‌ദത്ത് പടിക്കലിനെ അരങ്ങേറ്റക്കാരൻ യഷ് ദയാൽ സംപൂജ്യനായി മടക്കി. പിന്നീട് ക്രീസിലെത്തിയത് ബാറ്റിങ് ഓർഡറിൽ സ്ഥാനക്കയറ്റം ലഭിച്ച രവിചന്ദ്രൻ അശ്വിൻ. അശ്വിനെ മറുവശത്ത് നിർത്തി, ജോസ് ബട്‌ലർ ബാറ്റിങ് വെടിക്കെട്ടു നടത്തിയതോടെ രാജസ്ഥാൻ അതിവേഗം വിജയത്തിലെത്തുമെന്നു തോന്നിച്ചു. ആറാം ഓവറിൽ അശ്വിനെ ഫെർഗൂസൻ മില്ലറുടെ കൈകളിൽ എത്തിച്ചു. അതേ ഓവറിൽ തന്നെ ബട്‌ലറുടെ വിക്കറ്റും ഫെർഗൂസൻ തെറിപ്പിച്ചതോടെ മത്സരം ഗുജറാത്ത് വരുതിയിലാക്കി.

ക്യാപ്റ്റൻ സഞ്ജു സാംസൺ (11), സി വാൻഡെർ ദസൻ ( 6), ഷിമ്രോൺ ഹെറ്റ്‌മെയർ (29), റിയാൻ പരാഗ് (18), ജിമ്മി നീഷം (17), യുസ്‌വേന്ദ്ര ചെഹൽ ( 5), പ്രസിദ് കൃഷ്ണ (7), കുൽദീപ് സെൻ (0) എന്നിങ്ങനെയാണ് മറ്റു രാജസ്ഥാൻ ബാറ്റ്സ്മാൻമാരുടെ സ്കോറുകൾ. ഗുജറാത്തിനായി ലോക്കി ഫെർഗൂസണും അരങ്ങേറ്റക്കാരൻ യഷ് ദയാലും മൂന്നു വിക്കറ്റ് വീതവും മുഹമ്മദ് ഷമിയും ഹാർദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മുന്നിൽനിന്നു നയിച്ച ക്യാപ്റ്റന്റെ മികവിലാണ് ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്തത്. 52 പന്തിൽ നാല് സിക്സും എട്ടു ഫോറും സഹിതം 87 റൺസെടുത്ത ഹാർദിക് പാണ്ഡ്യയും അവസാന ഓവറുകളിൽ തകർത്തടിച്ച ഡേവിഡ് മില്ലറും ( 14 പന്തിൽ 31) ചേർന്നാണ് ഗുജറാത്തിനെ മികച്ച നിലയിൽ എത്തിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു