കായികം

'ഭക്ഷണം ലഭിച്ചില്ല, സമൂസ കഴിച്ചാണ് ഹര്‍മന്‍പ്രീത് 171 റണ്‍സ് നേടിയത്; ജേഴ്‌സി പുരുഷ താരങ്ങളുടെ പഴയതും'; വനിതാ ക്രിക്കറ്റിലേക്ക് ചൂണ്ടി വിനോദ് റായ്‌

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് നേരിട്ടിരുന്ന അവസ്ഥയിലേക്ക് വിരല്‍ ചൂണ്ടി വിനോദ് റായ്. സുപ്രീംകോടതി നിയോഗിച്ച ബിസിസിഐയുടെ ഭരണകാര്യ സമിതിയുടെ തലവനായിരിക്കെ അറിഞ്ഞ സംഭവങ്ങളാണ് വിനോദ് റായ് വെളിപ്പെടുത്തുന്നത്. 

വിനോദ് റായിയുടെ ഓട്ടോബയോഗ്രഫി നോട്ട് ജസ്റ്റ് എ നൈറ്റ് വാച്ച്മാനിലാണ് വെളിപ്പെടുത്തല്‍. വനിതാ ക്രിക്കറ്റിലേക്ക് വേണ്ടത്ര ശ്രദ്ധ നല്‍കാന്‍ കഴിഞ്ഞില്ല എന്നതാണ് കുറ്റബോധമുണ്ടാക്കുന്നത്. വനിതാ ക്രിക്കറ്റിന് അത് അര്‍ഹിക്കുന്ന ശ്രദ്ധ ലഭിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല, വിനോദ് റായ് പറയുന്നു.

പുരുഷ താരങ്ങളുടെ ജേഴ്‌സി മുറിച്ച് തുന്നിയാണ് വനിതാ താരങ്ങള്‍ക്ക് നല്‍കിയിരുന്നത്

2006 വരെ വനിതാ ക്രിക്കറ്റ് ഗൗരവമായി തന്നെ എടുത്തിരുന്നില്ല. ഇന്ത്യന്‍ പുരുഷ താരങ്ങളുടെ ജേഴ്‌സി മുറിച്ച് തുന്നിയാണ് വനിതാ താരങ്ങള്‍ക്ക് നല്‍കിയിരുന്നത് എന്ന് ഞാന്‍ അറിഞ്ഞു. ഇത് തുടരാനാവില്ലെന്നും വനിതാ താരങ്ങളുടെ ജേഴ്‌സിയില്‍ വ്യത്യാസം വേണമെന്നും ഞാന്‍ നൈക്കിനെ അറിയിച്ചു, ദി വീക്കിന് നല്‍കിയ അഭിമുഖത്തില്‍ വിനോദ് റായ് പറയുന്നു. 

2017ലെ വനിതാ ലോകകപ്പില്‍ ഹര്‍മന്‍പ്രീത് കൗര്‍ 171 റണ്‍സ് എടുക്കുന്നത് വരെ വനിതാ ക്രിക്കറ്റിന് ഞാന്‍ വലിയ ശ്രദ്ധ നല്‍കിയില്ല. അതിലെനിക്ക് കുറ്റബോധമുണ്ട്. എനിക്ക് വയറിന് ബുദ്ധിമുട്ടുണ്ടായി, അതിനാല്‍ കൂടുതല്‍ ഓടാന്‍ വയ്യാഞ്ഞിട്ടാണ് സിക്‌സുകള്‍ അടിച്ചത്, ഹര്‍മന്‍ എന്നോട് പറഞ്ഞു. മത്സരത്തിന് മുന്‍പ് ലഭിക്കേണ്ട ഭക്ഷണം അവര്‍ക്ക് ലഭിച്ചിരുന്നില്ല. സമൂസ കഴിച്ചാണ് അവര്‍ കളിക്കാനിറങ്ങിയത്...

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

ദക്ഷിണേന്ത്യ വേറെ രാജ്യമെന്നത് പ്രതിഷേധാര്‍ഹം; കേരളം അടക്കം തെക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി വലിയ ഒറ്റക്കക്ഷിയാകുമെന്ന് അമിത് ഷാ

വകുപ്പു തല നടപടി തീരുംവരെ താല്‍ക്കാലിക പെന്‍ഷന്‍ മാത്രം; അന്തിമ ഉത്തരവു വരെ കാക്കണമെന്ന് ഹൈക്കോടതി

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍