കായികം

കാര്‍ത്തിക്കിന്റെ കളി ക്രിക്കറ്റിലേക്ക് മടങ്ങാന്‍ എന്നെ പ്രേരിപ്പിക്കുന്നു: എബി ഡിവില്ലിയേഴ്‌സ്

സമകാലിക മലയാളം ഡെസ്ക്

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഫിനിഷര്‍ ദിനേശ് കാര്‍ത്തിക്കിനെ പ്രശംസയില്‍ മൂടി മുന്‍ ആര്‍സിബി താരം എബി ഡിവില്ലിയേഴ്‌സ്. അവസാനമായി കാര്‍ത്തിക്കിനെ കാണുമ്പോള്‍ അദ്ദേഹം കമന്ററി ചെയ്യുകയായിരുന്നു എന്നാണ് ഡിവില്ലിയേഴ്‌സ് പറയുന്നത്. 

ഇപ്പോള്‍ തന്നെ ബാംഗ്ലൂരിനായി 2-3 മത്സരങ്ങള്‍ ദിനേശ് കാര്‍ത്തിക് ജയിച്ച് കഴിഞ്ഞു. കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് താന്‍ എന്ന നിലയിലാണ് കാര്‍ത്തിക്കിന്റെ കളി. എവിടെ നിന്നാണ് ഈ ഫോം കണ്ടെത്താനായത് എന്ന് എനിക്ക് അറിയില്ല. കാരണം ഒരുപാടായി കാര്‍ത്തിക് കളിച്ചിട്ട്. എന്നിട്ടും 360 ഡിഗ്രിയിലാണ് കളിക്കുന്നത്, ഡിവില്ലിയേഴ്‌സ് പറയുന്നു. 

അതീവ സമ്മര്‍ദ നിമിഷങ്ങളെ ഇഷ്ടപ്പെടുന്ന താരം

കാര്‍ത്തിക് കളിക്കുന്നത് കാണുമ്പോള്‍ തിരികെ ക്രിക്കറ്റിലേക്ക് മടങ്ങാന്‍ എനിക്ക് തോന്നുന്നു. എന്നെ എക്‌സൈറ്റ് ചെയ്യിക്കുകയാണ് കാര്‍ത്തിക്. മധ്യനിരയില്‍ സമ്മര്‍ദ ഘട്ടങ്ങളില്‍ കളിക്കുന്നു. ഈ ഫോം കാര്‍ത്തിക്കിന് നിലനിര്‍ത്താനായാല്‍ ആര്‍സിബി ഒരുപാട് ദൂരം മുന്‍പോട്ട് പോകും. 

പ്രാപ്തിയുള്ള കളിക്കാരനാണ് കാര്‍ത്തിക് എന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. അതീവ സമ്മര്‍ദ നിമിഷങ്ങളെ ഇഷ്ടപ്പെടുന്ന താരം. എന്നാല്‍ അധികം ക്രിക്കറ്റ് കാര്‍ത്തിക് കളിക്കുന്നില്ല. അവസാനം ഐപിഎല്ലിന് മുന്‍പ് ഞാന്‍ കാര്‍ത്തിക്കിനെ കണ്ടത് യുകെയിലാണ്. കമന്ററി ബോക്‌സില്‍. കരിയറിന്റെ അവസാന ഘട്ടത്തിലാണ് കാര്‍ത്തിക് എന്ന് തോന്നി. എന്നാല്‍ തന്റെ നിശ്ചയദാര്‍ഡ്യവും ഊര്‍ജവും കൊണ്ട് എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ് കാര്‍ത്തിക്, ഡിവില്ലിയേഴ്‌സ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത