കായികം

ട്രെന്‍ഡ് തെറ്റിച്ച് ഗുജറാത്ത്, സീസണില്‍ ബാറ്റിങ് തെരഞ്ഞെടുത്ത ആദ്യ ടീം; 34 മത്സരങ്ങള്‍ക്ക് ശേഷം 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലിലെ പതിനഞ്ചാം സീസണില്‍ ടോസ് നേടുന്ന ടീം ബൗളിങ് തെരഞ്ഞെടുക്കുന്നതായിരുന്നു ട്രെന്‍ഡ്. എന്നാല്‍ ആ തുടര്‍ച്ച മുറിച്ചിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. സീസണില്‍ ആദ്യമായൊരു ടീം ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തു. സീസണിലെ ആദ്യ 34 മത്സരങ്ങള്‍ പിന്നിടുമ്പോഴാണ് ടോസ് നേടുന്ന ഒരു ടീം ബാറ്റിങ് തെരഞ്ഞെടുത്തിരിക്കുന്നത്. 

കൊല്‍ക്കത്തക്കെതിരെ ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ബാറ്റിങ് തെരഞ്ഞെടുത്തു. പിച്ച് എങ്ങനെ പെരുമാറുന്നു എന്നറിയാനാണ് ആദ്യം ബാറ്റിങ് തെരഞ്ഞെടുത്തത് എന്നാണ് ഹര്‍ദിക് ടോസിന്റെ സമയം പറഞ്ഞത്. ഐപിഎല്‍ ചരിത്രത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കാന്‍ ടീമുകള്‍ ഏറ്റവും കൂടുതല്‍ വിസമ്മതിച്ചത് ഈ സീസണിലാണ്. കഴിഞ്ഞ സീസണില്‍ ഒക്ടോബര്‍ 11നാണ് ഐപിഎല്ലില്‍ ഇതിന് മുന്‍പ് ടോസ് നേടിയ ടീം ബാറ്റിങ് തെരഞ്ഞെടുത്തത്. 

ആദ്യം ബാറ്റ് ചെയ്ത ടീം ജയം പിടിച്ചത് 19 കളിയില്‍

34 മത്സരങ്ങള്‍ നടന്നതില്‍ 19 കളിയിലാണ് ആദ്യം ബാറ്റ് ചെയ്ത ടീം ജയം പിടിച്ചത്. 15 കളിയിലാണ് രണ്ടാമത് ബാറ്റ് ചെയ്ത ടീം ജയം പിടിച്ചത്. ഈര്‍പ്പത്തിന്റെ സാന്നിധ്യമുള്ളതിനാല്‍ രണ്ടാമത് ബൗള്‍ ചെയ്യുക എന്നത് ദുഷ്‌കരമായതിനാലാണ് ടീമുകള്‍ ടോസ് നേടിയാല്‍ ബൗളിങ് തെരഞ്ഞെടുത്ത് പോന്നത്. 

എന്നാല്‍ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ 7 കളിയില്‍ അഞ്ചിലും ജയം പിടിച്ചത് ആദ്യം ബാറ്റ് ചെയ്താണ്. ഈര്‍പ്പത്തിന്റെ ഭീഷണിയും അതിജീവിച്ച് തന്റെ ബൗളര്‍മാര്‍ക്ക് ടീമിനെ ജയത്തിലേക്ക് എത്തിക്കാനാവുമെന്ന വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ് ഇവിടെ ഹര്‍ദിക് പാണ്ഡ്യ. 

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി