കായികം

'നിങ്ങളാരാണെന്നാണ് നിങ്ങളുടെ വിചാരം?' ബാറ്റേഴ്‌സിനെ തിരികെ വിളിച്ച ഋഷഭ് പന്തിനെതിരെ വിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തിലെ അവസാന ഓവറിലുണ്ടായ സംഭവങ്ങളില്‍ ഋഷഭ് പന്തിന് എതിരെ ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സന്‍. മോശം പെരുമാറ്റമാണ് അവിടെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഭാഗത്ത് നിന്നുണ്ടായത് എന്ന് പീറ്റേഴ്‌സന്‍ പറഞ്ഞു. 

റിക്കി പോണ്ടിങ് അവിടെ ഉണ്ടായിരുന്നു എങ്കില്‍ അങ്ങനെയൊന്ന് സംഭവിക്കുമായിരുന്നു എന്ന് എനിക്ക് തോന്നുന്നില്ല. മാന്യന്മാരുടെ കളിയാണ് നമ്മള്‍ കളിക്കുന്നത്. ആളുകള്‍ക്ക് തെറ്റ് സംഭവിക്കാം. എല്‍ബിഡബ്ല്യുവില്‍ നമ്മള്‍ ഔട്ട് അല്ലാത്തപ്പോഴും ഔട്ട് വിളിക്കില്ലേ? ഡല്‍ഹിയുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റം ക്രിക്കറ്റിന് ഗുണകരമായതല്ല, പീറ്റേഴ്‌സന്‍ പറഞ്ഞു.

 പരിശീലകന്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങി അമ്പയറോട് സംസാരിച്ചതാണ് വലിയ തെറ്റ്

അവര്‍ ആരാണെന്നാണ് അവര്‍ ചിന്തിക്കുന്നത്? അതൊരു വലിയ തെറ്റാണ്. വലിയ വലിയ തെറ്റ്. പരിശീലകന്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങി അമ്പയറോട് സംസാരിച്ചതാണ് വലിയ തെറ്റ്. പന്ത് കളിക്കാരെ ഡഗൗട്ടിലേക്ക് തിരികെ വിളിക്കുകയാണ്. അത് അംഗീകരിക്കാന്‍ സാധിക്കാത്തതാണ്. ക്രിക്കറ്റില്‍ അങ്ങനെയൊന്ന് ഇനി കാണേണ്ടി വരില്ല എന്ന് പ്രതീക്ഷിക്കുകയാണ് ഞാന്‍ എന്നും പീറ്റേഴ്‌സന്‍ പറഞ്ഞു.

രാജസ്ഥാന്‍ റോയല്‍സിന് എതിരെ അവസാന ഓവറില്‍ 36 റണ്‍സ് ആണ് ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടിയത്. ആദ്യ മൂന്ന് പന്തും പവല്‍ സിക്‌സ് പറത്തി. മൂന്നാമത്തെ ഡെലിവറി ഹിപ് ഹൈ ഫുള്‍ ടോസായിരുന്നു. ഇത് നോബോള്‍ വിളിക്കാത്തതാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെ പ്രകോപിപ്പിച്ചത്. റിപ്ലേകളില്‍ ഹിപ്പിന് മുകളിലായാണ് പന്ത് വരുന്നത് എന്ന് വ്യക്തമായിട്ടും തങ്ങളുടെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ഓണ്‍ഫീല്‍ഡ് അമ്പയര്‍മാര്‍.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത