കായികം

രാജസ്ഥാനെ എറിഞ്ഞിട്ടു; റിയാന്‍ പരാഗിന്റെ ഒറ്റയാള്‍ പോരട്ടം; റോയല്‍സ് ചാലഞ്ചേഴ്‌സിന് വിജയലക്ഷ്യം 145 റണ്‍സ്

സമകാലിക മലയാളം ഡെസ്ക്

പൂനെ: ഐപിഎല്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 145 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ റോയല്‍ ചാലഞ്ചേഴ്‌സ് രാജസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കൃത്യതയാര്‍ന്ന ബൗളിങ്ങിലൂടെ റോയല്‍ ചാലഞ്ചേഴ്‌സ് രാജസ്ഥാനെ വരിഞ്ഞുമുറുക്കി. രണ്ട് വിക്കറ്റ് വീതം നേടിയ മുഹമ്മദ് സിറാജ്, വാനിന്ദു ഹസരങ്ക, ജോഷ് ഹേസല്‍വുഡ് എന്നിവരാണ് രാജസ്ഥാനെ തകര്‍ത്തത്. 31 പന്തില്‍ 56 റണ്‍സുമായി പുറത്താവാതെ നിന്ന റിയാന്‍ പരാഗാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. സഞ്ജു സാംസണ്‍ 27 റണ്‍സ് നേടി.

പവര്‍പ്ലേയില്‍ തന്നെ രാജസ്ഥാന് മൂന്ന് വിക്കറ്റ് നഷ്ടമായി. ദേവ്ദത്ത് പടിക്കല്‍ (7), ജോസ് ബട്‌ലര്‍ (8), ആര്‍ അശ്വിന്‍ (17) എന്നിവരാണ് മടങ്ങിയത്. ഇതില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയും സിറാജിനായിരുന്നു. 33ന് മൂന്ന് എന്ന നിലയില്‍ തകര്‍ന്ന രാജസ്ഥാനെ വന്‍തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്  സഞ്ജുവാണ്. മൂന്ന് സിക്‌സര്‍ പായിച്ച സഞ്ജു, ഹസരങ്കയുടെ പന്തില്‍ ഒരിക്കല്‍ കൂടി ബൗള്‍ഡായി. ഡാരില്‍ മിച്ചല്‍ 16റണ്‍സിന് പുറത്തായി

ഷിംറോണ്‍ ഹെറ്റ്മയേര്‍ (3), ട്രന്റ് ബോള്‍ട്ട് (5), പ്രസിദ്ധ് കൃഷണ (2) എന്നിവര്‍ പെട്ടന്ന മടങ്ങുകയും ചെയ്തതോടെ രാജസ്ഥാന്‍ എട്ടിന് 121 എന്ന നിലയിലായി. തകര്‍ച്ചയ്ക്കിടയിലും പരാഗ് നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് രാജസ്ഥാനമെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. നാല് സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു പരാഗിന്റെ ഇന്നിങ്ങ്‌സ്‌.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം