കായികം

കുല്‍ദീപും അശ്വിനും ചേര്‍ന്ന് എറിഞ്ഞിട്ടു; ബാംഗ്ലൂരിന് 29 റണ്‍സ് തോല്‍വി; ഒന്നാം സ്ഥാനം തിരികെ പിടിച്ച് രാജസ്ഥാന്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വിജയ വഴിയിലേക്ക് തിരിച്ചെത്താനാവാതെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. കുല്‍ദീപ് സെന്നിനും അശ്വിനും മുന്‍പില്‍ വിറച്ച ബാംഗ്ലൂര്‍ രാജസ്ഥാന്‍ റോയല്‍സിന് എതിരെ 29 റണ്‍സ് തോല്‍വിയിലേക്ക് വീണു. 

145 റണ്‍സ് മാത്രം പിന്തുടര്‍ന്ന് ഇറങ്ങിയ ബാംഗ്ലൂര്‍ 19.3 ഓവറില്‍ 115 റണ്‍സിന് ഓള്‍ഔട്ടായി. 23 റണ്‍സ് എടുത്ത ഡുപ്ലെസിസ് ആണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍. തുടരെ ബൗണ്ടറി നേടി തുടങ്ങിയെങ്കിലും ംകോഹ് ലി ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. 9 റണ്‍സ് മാത്രം എടുത്ത് മുന്‍ ക്യാപ്റ്റന്‍ പ്രസിദ്ധ് കൃഷ്ണയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി. 

ബാംഗ്ലൂര്‍ നിരയില്‍ രണ്ടക്കം കാണാനായത് നാല് താരങ്ങള്‍ക്ക്

നാല് താരങ്ങള്‍ക്ക് മാത്രമാണ് ബാംഗ്ലൂര്‍ നിരയില്‍ രണ്ടക്കം കാണാനായത്. മൂന്ന് വിക്കറ്റ് വീഴ്ത്തി അശ്വിനും നാല് വിക്കറ്റുമായി കുല്‍ദീപും കൂട്ടുകെട്ട് ഉയര്‍ത്താന്‍ ബാംഗ്ലൂരിനെ അനുവദിച്ചില്ല. പ്രസിദ്ധ് കൃഷ്ണ 2 വിക്കറ്റും വീഴ്ത്തി. 

ജയത്തോടെ രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ രാജസ്ഥാന്‍ ഒന്നാം സ്ഥാനത്ത് എത്തി. ബാംഗ്ലൂര്‍ അഞ്ചാമതാണ്. നേരത്തെ ടോസ് നേടിയ ബാംഗ്ലൂര്‍ രാജസ്ഥാനെ ബാറ്റിങ്ങിന് വിടുകയായിരുന്നു. രാജസ്ഥാന്റെ കൂറ്റനടി ബാറ്റേഴ്‌സിനെയെല്ലാം വീഴ്ത്താന്‍ ബാംഗ്ലൂരിനായി.

അവസാന ഓവറിലെ പരാഗിന്റെ തകര്‍പ്പനടിയാണ് രാജസ്ഥാന് 144 എന്ന സ്‌കോര്‍ നല്‍കിയത്. 31 പന്തില്‍ നിന്ന് മൂന്ന് ഫോറും നാല് സിക്‌സും സഹിതം 56 റണ്‍സ് എടുത്ത റിയാന്‍ പരാഗ് ആണ് കളിയിലെ താരം.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍